Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2018 5:17 AM GMT Updated On
date_range 9 April 2018 5:17 AM GMTനടപടി എടുക്കണം
text_fieldsbookmark_border
ചേളന്നൂർ: ബൂത്ത് കോൺഗ്രസ് പ്രസിഡൻറ് പുളിബസാറിലെ കെ.ടി. സന്തോഷിെൻറ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. റബർ മാർക്കറ്റിങ് ഫെഡറേഷൻ പുളിബസാറിലെ കൂട്ടുവള നിർമാണ യൂനിറ്റിലെ സൂപ്പർവൈസറായിരുന്നു സന്തോഷ്. കഴിഞ്ഞ രണ്ടിന് സ്ഥാപനത്തിെൻറ മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു സന്തോഷിെൻറ മൃതദേഹം കണ്ടത്. സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥനാണ് മരണത്തിന് ഉത്തരവാദിയെന്ന് കാണിക്കുന്ന കത്ത് കാക്കൂർ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതുപ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിനു ഉത്തരവാദികൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വിവിധ പാർട്ടികളുടെ നേതൃത്വത്തിൽ പ്രദേശത്ത് പ്രകടനം നടത്തി. ജനകീയ സമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ കൂട്ടുവള നിർമാണ യൂനിറ്റ് ഉപരോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story