Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightധർമപ്രഭാഷണം

ധർമപ്രഭാഷണം

text_fields
bookmark_border
കൊടുവള്ളി: സനാതന സംരക്ഷണ സമിതി പന്നൂർ സംഘടിപ്പിക്കുന്ന ധർമപ്രഭാഷണ പരമ്പര 'ശംഖൊലി-2018' ഷീബ ബഹൻജി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വി. ദാസൻ, എം.പി. ആദൻ, മൊയ്തീൻ എന്നിവരെ ആദരിച്ചു. എ.എം. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ശ്യാമള രവീന്ദ്രൻ, പി.കെ. ചന്ദ്രൻ നായർ, മാളുക്കുട്ടിയമ്മ എന്നിവർ സംസാരിച്ചു. കെ.എം. മണി സ്വാഗതവും മിനി ശശിധരൻ നന്ദിയും പറഞ്ഞു. പരിപാടി ചൊവ്വാഴ്ച സമാപിക്കും. വിവാഹം കൊടുവള്ളി: ആറങ്ങോട് വാഴപ്പൊയിൽ എ.പി.എ. ഖാദിർ കരുവൻപൊയിലി​െൻറ മകൾ ഫാത്വിമ ഹിബയും പടനിലം ചോലക്കരത്താഴം വീറുമ്പാൽ വീട്ടിൽ എം.പി. മുഹമ്മദി​െൻറ മകൻ കെ.കെ. സമീർ ബാബുവും വിവാഹിതരായി. രാഷ്ട്രീയ വിശദീകരണ പൊതുയോഗം കൊടുവള്ളി: എൻ.എസ്.സി കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംസ്ഥാന പ്രസിഡൻറ് പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എസ്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഒ.പി.ഐ. കോയ, ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി സി.പി. നാസർകോയ തങ്ങൾ, സി. പോക്കർ, എ.പി. സിദ്ദീഖ്, ഇ. ഇബ്രാഹിംകുട്ടി എന്നിവർ സംസാരിച്ചു. ഒ.പി. റഷീദ് സ്വാഗതവും സി.കെ. നാസിം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story