Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാറിലെത്തിയ സംഘം ...

കാറിലെത്തിയ സംഘം യുവാവിനെ വെട്ടി പരിക്കേൽപിച്ചു

text_fields
bookmark_border
കൊടിയത്തൂർ: കാറിലെത്തിയ സംഘം യുവാവിനെ വെട്ടി പരിക്കേൽപിച്ചു. കൊടിയത്തൂർ പന്നിക്കോട് എരഞ്ഞിമാവിൽ താമസിക്കുന്ന സുൽഫിക്കാണ് (37) വെട്ടേറ്റത്. ഞായറാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. പന്നിക്കോട് അങ്ങാടിയിലെ കടയിൽനിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുന്നതിനിടെ മാരുതി ആൾട്ടോ കാറിലെത്തിയ അഞ്ചംഗസംഘം ആളുകൾ നോക്കിനിൽക്കേ സുൽഫിയെ വെട്ടുകയായിരുന്നു. വാക്കത്തി ഉപയോഗിച്ചാണ് വെട്ടിയതെന്ന് കരുതുന്നു. വലതു കാലിന് മാരകമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആളുകൾ ഒാടിക്കൂടുേമ്പാഴേക്കും സംഘം കാറിൽത്തന്നെ രക്ഷപ്പെടുകയായിരുന്നു. മുക്കം പൊലീസ് സ്ഥലത്തെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story