Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2018 5:11 AM GMT Updated On
date_range 9 April 2018 5:11 AM GMTഅർബുദ ബോധവത്കരണം
text_fieldsbookmark_border
മുക്കം: ലോകാരോഗ്യദിനത്തിെൻറ ഭാഗമായി അർബുദ ബോധവത്കരണവും, റേഡിയേഷനും കീമോതെറപ്പിയും കാരണം തലമുടി നഷ്ടപ്പെടുന്ന രോഗികൾക്ക് കേശദാനവും നടത്തി. മുക്കത്തെ വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിങ് നേതൃത്വത്തിലാണ് വേദിയൊരുക്കിയത്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഫോർ യു എജുക്കേഷനൽ ചാരിറ്റബ്ൾ ട്രസ്റ്റിെൻറ സഹകരണവും ലഭിച്ചു. എം.വി.ആർ കാൻസർ ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റ് ഡോ. ശ്യാം വിക്രം ബോധവത്കരണ ക്ലാസ് നടത്തി. സമൂഹമാധ്യമം വഴി നൽകിയ സന്ദേശം സ്വീകരിച്ച് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി സ്ത്രീകൾ ചടങ്ങിൽ കേശദാനം നടത്തി. ഏഴാം തരത്തിൽ പഠിക്കുന്ന വിദ്യാർഥിനി മുതൽ വീട്ടമ്മമാർ ഉൾപ്പെടെ ഇരുപതോളം പേർ ചടങ്ങിൽ കേശദാനം നടത്തി. കെ.വി.വി.ഇ.എസ് മുക്കം യൂനിറ്റ് പ്രസിഡൻറ് കെ.സി. നൗഷാദിെൻറ മകൾ നദ ആദ്യ കേശദാനം നടത്തി. വനിത വിങ് യൂനിറ്റ് പ്രസിഡൻറ് സുലൈഖ മജീദ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി റൈഹാന നാസർ, റഫീഖ് മാളിക, കെ.സി. നൗഷാദ്, ജനറൽ സെക്രട്ടറി സിദ്ദീഖ്, എം.കെ. ഷിംജി, മൻസൂറ, കെ.ടി. നിഷ, സുലോചന എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story