Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപി.ഡി.പി പ്രചാരണ ജാഥ...

പി.ഡി.പി പ്രചാരണ ജാഥ മാത്തോട്ടത്ത് സമാപിച്ചു

text_fields
bookmark_border
photo" pdp33.jpg മാത്തോട്ടത്ത് ചേർന്ന പി.ഡി.പി ജില്ല വാഹനജാഥ സമാപന പൊതുയോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തർ മുഖ്യപ്രഭാഷണം നടത്തുന്നു ബേപ്പൂർ: പി.ഡി.പി കോഴിക്കോട് ജില്ല കമ്മിറ്റി നടത്തിയ വാഹന പ്രചാരണ ജാഥ മാത്തോട്ടത്ത് സമാപിച്ചു. വെള്ളി, ശനി ദിവസങ്ങളിലായി തൃശ്ശൂരിൽവെച്ച് നടക്കുന്ന പി.ഡി.പി സിൽവർ ജൂബിലിയുടെ സമ്മേളന പ്രചാരണാർഥമാണ് വാഹനജാഥ സംഘടിപ്പിച്ചത്. ജില്ലാ അതിർത്തിയായ അഴിയൂരിൽനിന്ന് തുടങ്ങിയ ചതുർദിന വാഹനജാഥക്ക് മാത്തോട്ടത്ത് പ്രവർത്തകർ സ്വീകരണം നൽകി. സമാപന പൊതുയോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തർ മുഖ്യ പ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റൻ അശ്റഫ് മാത്തോട്ടം, റസ്സൽ നന്തി, നൗഷാദ് തിക്കോടി, അക്ബർ നൈനാംവളപ്പിൽ, സിദ്ദീഖ് പുതുപ്പാടി, അമീർ പൂനൂർ, നിഷാദ് മാത്തോട്ടം എന്നിവർ സംസാരിച്ചു. അഹമ്മദ് കുട്ടി ഓമശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി.പി. ലത്തീഫ് സ്വാഗതവും സക്കീർ പയ്യാനക്കൽ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story