Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഖത്തർ ഫറോക്ക്...

ഖത്തർ ഫറോക്ക് അസോസിയേഷൻ ആറാം വാർഷികം 13ന്​

text_fields
bookmark_border
photo: sabeena manzoor anu അപകടത്തിൽ മരിച്ച ഫറോക്ക് നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സബീന മൻസൂർ അനുസ്മരണ ചടങ്ങ് വി.കെ.സി. മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു ഫറോക്ക്: കോഴിക്കോട് ജില്ലയിലെ ഫറോക്ക് മുനിസിപ്പൽ പ്രദേശവാസികളുടെ ഖത്തർ കൂട്ടായ്മയായ ഫറോക്ക് പ്രവാസി അസോസിയേഷൻ ഖത്തറി​െൻറ ആറാം വാർഷികം വിപുലമായി ആഘോഷിക്കുന്നു. ഏപ്രിൽ 13 വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ ഓൾഡ് ഐഡിയൽ സ്‌കൂളിലാണ് പരിപാടി. 12 വർഷത്തിനുശേഷം കേരളത്തിന് വീണ്ടും സന്തോഷ് ട്രോഫി നേടിക്കൊടുത്ത ടീമിലെ പ്രതിരോധ നിരയിലെ കരുത്തനായ താരം ഫറോക്കുകാരനായ ജിയാദ് ഹസ്സന് ചടങ്ങിൽ പൗരസ്വീകരണം നൽകും. കൂടുതൽ വിവരങ്ങൾക്ക് 66905424 എന്ന നമ്പറിൽ ബന്ധപ്പെടണം. സബീന മൻസൂർ അനുസ്മരണവും പി.കെ. ഫാമിലി ട്രസ്റ്റ് രൂപവത്കരണവും ഫറോക്ക്: അപകടത്തിൽ മരിച്ച ഫറോക്ക് നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനായിരുന്ന സബീന മൻസൂറിനെ പാണ്ടികശാല ഫാമിലി അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. ഫറോക്ക് ചന്ത ഗവ. യു.പി സ്കൂളിൽ നടന്ന ചടങ്ങ് വി.കെ.സി. മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉമ്മർ പാണ്ടികശാല അധ്യക്ഷത വഹിച്ചു. പ്രദേശത്തെ നിർധനരായവരെ സഹായിക്കാൻ രൂപവത്കരിച്ച പി.കെ. ഫാമിലി ട്രസ്റ്റി​െൻറ പ്രഖ്യാപനവും നടത്തി. ഫറോക്ക് നഗരസഭ ചെയർപേഴ്സൻ പി. റുബീന, വൈസ് ചെയർമാൻ വി. മുഹമ്മദ് ഹസ്സൻ, സ്ഥിരം സമിതി ചെയർമാന്മാരായ പി. ആസിഫ്, എം. സുധർമ, കൗൺസിലർമാരായ മമ്മു വേങ്ങാട്ട്, ഇ.കെ. താഹിറ, വിവിധ കക്ഷി നേതാക്കളായ എം. ഗിരീഷ്, കെ. തസ്വീർ ഹസ്സൻ, പി. ഷൺമുഖൻ, എം. മഹബൂബ്, വി. അബ്ദുൽ അലി, കെ.എം.എ. ലത്തീഫ്, വി. മോഹനൻ, കെ.വി. അഷറഫ്, ബഷീർ പാണ്ടികശാല, ഉമ്മർ അഷറഫ് പാണ്ടികശാല, സൈതലവി, ജംഷീദ് അമ്പലപ്പുറം എന്നിവർ സംസാരിച്ചു. സക്കീർ പാറക്കാട്ട് സ്വാഗതവും പി.കെ. ബാസിത് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story