Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദലിത് ഹർത്താലിന്...

ദലിത് ഹർത്താലിന് സാധുജന പരിഷത്ത് പിന്തുണ

text_fields
bookmark_border
കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് ദലിത്-ആദിവാസി സംഘടനകൾ നടത്തുന്ന ഹർത്താലിന് അക്രമരഹിതമായി പൂർണപിന്തുണ നൽകുമെന്ന് സാധുജന പരിഷത്ത് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ നാലിലൊന്ന് ജനവിഭാഗമായ പട്ടികജാതി-പട്ടികവർഗക്കാർക്ക് ദോഷകരമായി ബാധിക്കുന്ന സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ അടിയന്തരമായി നിയമനിർമാണം നടത്തണമെന്നും ഈ വിഭാഗക്കാർ തങ്ങളുടെ അവകാശത്തിനുവേണ്ടി നടത്തുന്ന സമരങ്ങളെ അടിച്ചമർത്തുന്ന നീക്കം സർക്കാറുകൾ ഉപേക്ഷിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. അംബേദ്കർ ജയന്തിയായ ഏപ്രിൽ 14ന് സംസ്ഥാനതല ആഘോഷം കോഴിക്കോട് ടൗൺഹാളിൽ നടക്കും. സംസ്ഥാന പ്രസിഡൻറ് രാമദാസ് വേങ്ങേരി, ടി.വി ബാലൻ പുല്ലാളൂർ, പ്രകാശൻ കക്കോടി, അംബിക പി.സുനിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story