Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസമരങ്ങളെ...

സമരങ്ങളെ ഇല്ലാതാക്കാമെന്നത് പിണറായിയുടെ വ്യാമോഹം ^ഹമീദ് വാണിയമ്പലം

text_fields
bookmark_border
സമരങ്ങളെ ഇല്ലാതാക്കാമെന്നത് പിണറായിയുടെ വ്യാമോഹം -ഹമീദ് വാണിയമ്പലം കൊടിയത്തൂർ: സംസ്ഥാനത്ത് നടക്കുന്ന അതിജീവന സമരങ്ങളെ അടിച്ചമർത്തി ഇല്ലാതാക്കാമെന്നത് പിണറായിയുടെ വ്യമോഹം മാത്രമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. എൻ.എച്ച് സമരം, കീഴാറ്റൂർ, പുതുവൈപ്പിൻ, ഗെയിൽ വിരുദ്ധ സമരം എന്നിവയെയെല്ലാം സമീപിച്ച രീതിയിലൂടെ ജനകീയ സമരങ്ങളോട് സർക്കാർ നിലപാട് എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കും. െകാടിയത്തൂരിൽ നടക്കുന്ന ഫ്രറ്റേണിറ്റി മൂവ്മ​െൻറ് സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻറ് എസ്. ഇർഷാദ് അധ്യക്ഷത വഹിച്ചു. കെ. അഷ്റഫ്, സാദിഖ് മമ്പാട്, കെ.വി. സഫീർ ഷാ എന്നിവർ ക്ലാസുകൾ നയിച്ചു. പ്രദീപ് നെന്മാറ, കെ.എം. ഷഫ്രിൻ, നജ്ദ റൈഹാൻ, ഷംസീർ ഇബ്രാഹീം, കെ.എസ്. നിസാർ, തമന്ന സുൽത്താന, റമീസ് വേളം, ജംഷീൽ അബൂബക്കർ, അഷ്റഫ് കെ.കെ, എസ്. മുജീബുറഹ്മാൻ, റഹീം ചേന്ദമംഗലൂർ, കെ.എം. സാബിർ അഹ്സൻ, ജില്ല പ്രസിഡൻറുമാർ എന്നിവർ സംസാരിച്ചു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story