Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംസ്​ഥാന ചെസ്​...

സംസ്​ഥാന ചെസ്​ ചാമ്പ്യൻഷിപ്​ ജേതാക്കൾ

text_fields
bookmark_border
കോഴിക്കോട്: ലയൺസ് ഹാളിൽ സമാപിച്ച സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ-7 മത്സരങ്ങളിൽ സീനിയർ വനിത വിഭാഗത്തിൽ എറണാകുളത്തി​െൻറ നിമ്മി എ. ജോർജ് ചാമ്പ്യനായി. പി. സുധ (മലപ്പുറം), അജ്ഞിത കൃഷ്ണകുമാർ (എറണാകുളം) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. അണ്ടർ-17 ഒാപൺ വിഭാഗത്തിൽ ആഷിക് റോണി (എറണാകുളം) ജേതാവായപ്പോൾ ആർ. സാവന്ത് കൃഷ്ണൻ (കാസർകോട്) രണ്ടാം സ്ഥാനം നേടി. അണ്ടർ-7 പെൺകുട്ടികളിൽ ഇടുക്കിയുടെ നീലാംബരി എം. സന്തോഷ് ഒന്നാംസ്ഥാനവും വയനാടി​െൻറ എം.പി. തന്മയ രണ്ടാം സ്ഥാനവും നേടി. 'ലൈസൻസ് ഇല്ലാത്ത സുരക്ഷ ഏജൻസികൾക്കെതിരെ നടപടി േവണം' കോഴിക്കോട്: അംഗീകൃത ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സുരക്ഷ ഏജൻസികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള പ്രൈവറ്റ് സെക്യൂരിറ്റി പ്രൊവൈഡേഴ്സ് അസോസിയേഷൻ (കെ.പി.എസ്.പി.എ). തൊഴിലാളികളെ ചൂഷണംചെയ്യുന്നത് സുരക്ഷ ഏജൻസികളല്ല. മുഖ്യതൊഴിൽ ദാതാക്കളാണെന്നും ഇവർക്കെതിരെ നടപടിയെടുക്കാതെ ഏജൻസികൾക്കെതിരെ നടപടിയെടുത്താൽ അസോസിയേഷൻ പ്രതിഷേധിക്കുമെന്നും കോഴിക്കോട് റീജനൽ പ്രസിഡൻറ് ഭാസ്കരൻ അളകാപുരിയും സെക്രട്ടറി റഷീദ് എംബസിയും പ്രസ്താവനയിൽ പറഞ്ഞു. സുരക്ഷ ഏജൻസികളിൽനിന്ന് ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഒഴിവാക്കാൻ കെ.പി.എസ്.പി.എ നടപടികൾ ആരംഭിച്ചതായും ഭാരവാഹികൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story