Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2018 5:14 AM GMT Updated On
date_range 8 April 2018 5:14 AM GMTവിസ്ഡം ഇഖ്റ മോറല്‍ സ്കൂളിന് തുടക്കം
text_fieldsbookmark_border
ഫറോക്ക്: വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷെൻറ ഭാഗമായി ഫറോക്ക് മേഖല സമിതി ഫറോക്ക് സലഫി സെൻററിൽ സംഘടിപ്പിക്കുന്ന വേനലവധിക്കാല ഇഖ്റ മോറല്‍ സ്കൂളിന് തുടക്കം. വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് കോഴിക്കോട് സൗത്ത് ജില്ല സെക്രട്ടറി വി.ടി. ബഷീർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് എം.വി. മുഹമ്മദ് അൻവർ അധ്യക്ഷത വഹിച്ചു. അനീഫ കല്ലമ്പാറ, ഉമ്മർ രാമനാട്ടുകര എന്നിവർ സംസാരിച്ചു. പ്രമുഖ ഇസ്ലാഹി പ്രഭാഷകനും വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡൻറുമായ നിസാർ സ്വലാഹി മമ്പാട് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. പി.ബി. മുഹമ്മദ് ദക്കീൽ സ്വാഗതവും ജംഷീർ കല്ലമ്പാറ നന്ദിയും പറഞ്ഞു. ഏപ്രില്‍ 15 വരെ രാവിലെ എട്ടു മുതല്‍ 11 വരെ ഫറോക്ക് സലഫി സെൻററിലാണ് ക്ലാസുകള്‍ നടക്കുന്നത്. ഡിഗ്രി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥി-വിദ്യാർഥിനികൾക്കായാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story