Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചങ്ങാതിക്കൂട്ടം...

ചങ്ങാതിക്കൂട്ടം ഉദ്ഘാടനം 13ന്

text_fields
bookmark_border
കോഴിക്കോട്: ഗുരുവായൂരപ്പൻ കോളജിലെ പൂർവവിദ്യാർഥികൾ ചേർന്ന് രൂപവത്കരിച്ച ജീവകാരുണ്യ ട്രസ്റ്റായ ചങ്ങാതിക്കൂട്ടത്തി​െൻറ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കുളങ്ങരപീടിക മർഹബ കമ്യൂണിറ്റി ഹാളിൽ രാവിലെ 11ന് വിജിലൻസ് സ്പെഷൽ ജഡ്ജി കെ. ബൈജുനാഥ് ഉദ്ഘാടനം ചെയ്യും. ഇൻറർനാഷനൽ ഹ്യൂമൻറൈറ്റ്സ് ഓർഗനൈസേഷൻ ദേശീയ വൈസ് ചെയർപേഴ്സൻ നുസ്രത്ത് ജഹാൻ മുഖ്യാതിഥിയാകും. പിന്നണി ഗായിക ആര്യനന്ദയുടെ നേതൃത്വത്തിൽ സംഗീതപരിപാടിയും വിവിധ കലാപരിപാടികളും വിഷു കിറ്റ് വിതരണവും നടക്കും. കോളജിൽ വിവിധ ബാച്ചുകളിൽ പഠിച്ചവരുടെ കൂട്ടായ്മയിലാണ് ട്രസ്റ്റ് പ്രവർത്തിക്കുക. ട്രസ്റ്റ് പ്രസിഡൻറ് സുനിത മണികണ്ഠൻ, പി.പി. ഫിറോസ്, പി.പി. സുധാകരൻ, പി.എം. ബിനീഷ്, ടി.വി. അനിത, സരിത പ്രസാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story