Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ഗ്രാമപഞ്ചായത്തുകളുടെ...

'ഗ്രാമപഞ്ചായത്തുകളുടെ മദ്യനിരോധന അധികാരം പുനഃസ്​ഥാപിക്കണം'

text_fields
bookmark_border
താമരശ്ശേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുണ്ടായിരുന്ന മദ്യനിരോധന അധികാരം പുനഃസ്ഥാപിക്കണമെന്ന് കേരള മദ്യനിരോധനസമിതി സംസ്ഥാന പ്രസിഡൻറ് ഡോ. ജേക്കബ് മണ്ണാറപ്രായിൽ കോർ എപ്പിസ്കോപ്പ ആവശ്യപ്പെട്ടു. എൽ.ഡി.എഫ് സർക്കാറാണ് ഈ അധികാരം റദ്ദ് ചെയ്തത്. കേരളത്തിൽ മദ്യം ഒഴുക്കുന്ന നയത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മദ്യനിരോധനസമിതിയുടെ ജില്ലസമ്മേളനവും കാരാടി ബാർ സമരത്തി​െൻറ നാലാം വാർഷിക ആഘോഷപരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് സി. ചന്തുക്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. യുസുഫ് മുഹമ്മദ് സ്മാരകഫലകം അനാച്ഛാദനം ചെയ്തു. ബാർ സമരത്തിലെ അനിശ്ചിതകാല സത്യഗ്രഹികളായിരുന്ന ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, കെ. അപ്പുനായർ, സി.വി. അബ്ദുറഹിമാൻകുട്ടി ഹാജി, ഇയ്യച്ചേരി പത്്മിനി, ബാർസമരവുമായി ബന്ധപ്പെട്ട് ജയിൽവാസം വരിച്ചവർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. മുഹമ്മദ്, സിറാജ് തച്ചംപൊയിൽ, പി.കെ.എ. അസീസ്, അയ്യൂബ് പരപ്പൻപൊയിൽ, സിദ്ധാർഥൻ നരിക്കോട്ടുംചാൽ തുടങ്ങിയവർ സംസാരിച്ചു. പപ്പൻ കന്നാട്ടി സ്വാഗതവും ബഷീർ പത്താൻ നന്ദിയും പറഞ്ഞു. താമരശ്ശേരി ഷോപ്പിങ് ഫെസ്റ്റിവൽ: വോളിമേള ഇന്ന് ആരംഭിക്കും താമരശ്ശേരി: വ്യാപാരി വ്യവസായി ഏകോപനസമിതി താമരശ്ശേരി യൂനിറ്റി​െൻറ നേതൃത്വത്തിൽ ആരംഭിച്ച താമരശ്ശേരി ഷോപ്പിങ് ഫെസ്റ്റിവലി​െൻറ ഭാഗമായി നടത്തുന്ന ജില്ലതല വോളിമേള വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ആരംഭിക്കും. താമരശ്ശേരി ഡിവൈ.എസ്.പി പി.സി. സജീവൻ ഉദ്ഘാടനം ചെയ്യും. ലാവണ്യ ഫ്ലഡ്ലിറ്റ് ഗ്രൗണ്ടിൽ മൂന്നുദിവസം നടക്കുന്ന മത്സരത്തിൽ ജില്ലയിലെ പ്രമുഖ ടീമുകൾ മാറ്റുരക്കും. വെളിമണ്ണ ഗവ. മാപ്പിള യു.പി സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്നാശ്യപ്പെട്ട് നാട്ടുകാർ സമരത്തിലേക്ക് താമരശ്ശേരി: വെളിമണ്ണ ഗവ. മാപ്പിള യു.പി സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സമരത്തിനിറങ്ങുന്നു. ഹൈസ്കൂൾപഠനത്തിനായി വെളിമണ്ണയിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നും കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വരുന്ന വിദ്യാർഥികൾക്ക് തുടർപഠനത്തിന് 1924ൽ സ്ഥാപിതമായ വെളിമണ്ണ ഗവ. യു.പി സ്കൂൾ ഹൈസ്കൂളാക്കി അപ്േഗ്രഡ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് 12 ന് കലക്ടറേറ്റ് ധർണ നടത്താൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു. നേരേത്ത ഇേത ആവശ്യം ഉന്നയിച്ച് വെളിമണ്ണയിൽ ബഹുജന കൂട്ടായ്മയിൽ മനുഷ്യമതിൽ തീർത്തിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story