Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇരുവഴിഞ്ഞിപ്പുഴ നാളെ...

ഇരുവഴിഞ്ഞിപ്പുഴ നാളെ ശുചീകരിക്കും

text_fields
bookmark_border
മുക്കം: സി.പി.എം സംസ്ഥാന സമ്മേളന പദ്ധതിയുടെ ഭാഗമായി ശനിയാഴ്ച ഇരുവഴിഞ്ഞിപ്പുഴയുടെ ശുചീകരണം നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചാലിയാർ സംഗമം മുതൽ തിരുവമ്പാടി വരെയുള്ള ഇരുവഴിഞ്ഞിപ്പുഴയിലെ മുഴുവൻ മാലിന്യവും നീക്കം ചെയ്യും. 500 പേരടങ്ങുന്ന 10 യൂനിറ്റുകളായാണ് പ്രവർത്തിക്കുക. തോണിയും മറ്റു ഉപകരണങ്ങളുമാണ് മാലിന്യം നീക്കം നടത്തുന്നതിന് ഉപയോഗിക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരണ യൂനിറ്റിലേക്ക് അയച്ചുകൊടുക്കും. പുഴയിലേക്ക് മാലിന്യം തള്ളുന്നതിനെപ്പറ്റി ബോധവത്കരണം നടത്തും. ശുചീകരണം ഏഴിന് രാവിലെ എട്ടുമണിക്ക് കൊടിയത്തൂർ തെയ്യത്തുംകടവിൽ സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ കൺവീനർ ജോണി ഇടശ്ശേരി, വി.കെ. വിനോദ്, കെ. ശ്രീധരൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story