Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2018 5:26 AM GMT Updated On
date_range 6 April 2018 5:26 AM GMTകേന്ദ്രത്തിെൻറ ലക്ഷ്യം മുതലാളിമാർക്ക് ലാഭം വർധിപ്പിക്കൽ^പന്ന്യൻ രവീന്ദ്രൻ
text_fieldsbookmark_border
കേന്ദ്രത്തിെൻറ ലക്ഷ്യം മുതലാളിമാർക്ക് ലാഭം വർധിപ്പിക്കൽ-പന്ന്യൻ രവീന്ദ്രൻ കോഴിക്കോട്: കേന്ദ്ര സർക്കാർ ലക്ഷ്യംവെക്കുന്നത് വൻകിട മുതലാളിമാരുടെയും കുത്തകകളുടെയും ലാഭവർധന മാത്രമാണെന്ന് സി.പി.െഎ കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. കെ.എം. കുട്ടികൃഷ്ണൻ അനുസ്മരണവും പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാർക്ക് ബാങ്കിൽനിന്ന് ചെറിയ തുക എടുക്കണമെങ്കിൽപോലും നിരവധി കടമ്പകൾ കടക്കണമെന്നിരിക്കെ നീരവ് മോദിയടക്കമുള്ളവർക്ക് വൻതുക എടുത്ത് വിദേശത്തേക്ക് മുങ്ങാൻ സർക്കാർ സൗകര്യം ചെയ്തിരിക്കുകയാണ്. ജനങ്ങെളയും തൊഴിലാളികളെയും ശത്രുവായി കാണുന്ന സർക്കാറാണ് കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്നത്. കെ.ജി. പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. കെ.പി. രാജേന്ദ്രൻ, ടി.വി. ബാലൻ, സി.പി. സദാനന്ദൻ, െഎ.വി. ശശാങ്കൻ, എം.എ. ജോൺസൺ, പി.കെ. നാസർ എന്നിവർ സംസാരിച്ചു. പി.വി. മാധവൻ സ്വാഗതവും വി.ടി. ഗോപാലൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story