Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാഹനപരിശോധന:...

വാഹനപരിശോധന: രണ്ടുലക്ഷം പിഴ ഈടാക്കി

text_fields
bookmark_border
കൊയിലാണ്ടി: മോട്ടോർവാഹനവകുപ്പി​െൻറ നേതൃത്വത്തിൽ നടന്ന വാഹനപരിശോധനയിൽ രണ്ടുലക്ഷം രൂപ പിഴ ഈടാക്കി. 300ഓളം വാഹനങ്ങൾക്കെതിരെ കേസെടുത്തു. പതിനഞ്ചുപേരുടെ ഡ്രൈവിങ് ലൈസൻസ് അയോഗ്യത കൽപിക്കുന്നതിന് ശിപാർശ ചെയ്തു. കൊയിലാണ്ടി ആർ.ടി.ഒ പി. രാജേഷ്, പേരാമ്പ്ര ജോ. ആർ.ടി.ഒ കെ.കെ. രാജീവ് എന്നിവർ നേതൃത്വം നൽകി. നാല് സ്ക്വാഡുകളായി താലൂക്കിലെ ദേശീയപാത ഉൾെപ്പടെ പരിശോധന നടത്തി. വടകര ആർ.ടി ഓഫിസ്, കൊയിലാണ്ടി സബ് ആർ.ടി.ഒ എന്നിവിടങ്ങളിലെ മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാർ, അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാർ ഉൾെപ്പടെ ഇരുപത് ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചവർ, ബൈക്കിൽ കൂടുതൽ പേരുമായി യാത്ര നടത്തിയവർ, വാഹനം കൈ കാണിച്ചപ്പോൾ അമിതവേഗത്തിലും അപകടകരമായും ഓടിച്ചവർ തുടങ്ങിയവർ നടപടികൾക്കുവിധേയരായി. ഫിറ്റ്നസ്, പെർമിറ്റ്, ഇൻഷുറൻസ് മുതലായ രേഖകളില്ലാതെ യാത്രക്കാരുമായി സർവിസ് നടത്തിയ ഓട്ടോകൾക്കെതിരെയും കേസെടുത്തു. ചരക്കു വാഹനത്തി​െൻറ പിറകിൽ യാത്രക്കാരെ കയറ്റി റെയിൽവേക്ക് കരാർ അടിസ്ഥാനത്തിൽ സർവിസ് നടത്തിയ വാഹനങ്ങൾ, അന്യസംസ്ഥാനങ്ങളിൽനിന്ന് ടാക്സ് വെട്ടിച്ചുവന്ന ചരക്കുലോറികൾ, പ്രായപൂർത്തിയാകാത്തവർ ഓടിച്ച രണ്ട് മോട്ടോർ സൈക്കിളുകളുടെ ഉടമകൾ എന്നിവർക്കെതിരെ കേസെടുത്തു. മോട്ടോർ സൈക്കിളിൽ രൂപമാറ്റം ചെയ്ത സൈലൻസർ, ഹാൻഡിൽ ബാർ എന്നിവ അഴിച്ചു മാറ്റുന്നതിന് നിർദേശം നൽകി. റോഡ് ടാക്സ് അടക്കാത്ത അഞ്ചു വാഹനങ്ങൾ പിടിച്ചെടുത്തു. വാഹനങ്ങളിൽ ഘടിപ്പിച്ച എയർ ഹോണുകൾ ഡ്രൈവർമാരെ കൊണ്ട് അഴിച്ചുമാറ്റിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story