Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2018 5:11 AM GMT Updated On
date_range 6 April 2018 5:11 AM GMTഅവധിക്കാല പഠന സഹവാസം
text_fieldsbookmark_border
വെള്ളിമാടുകുന്ന്: മദ്റസതുദ്ദഅ്വയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 24 മുതൽ 29 വരെ നടത്തും. 24ന് രാവിലെ 9.30ന് ഐ.എസ്.ടി ഹാളിൽ ബോധനം എഡിറ്റർ കെ. അബ്ദുല്ലത്വീഫ് കൊടുവള്ളി ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിൽ ടി. മുഹ്സിൻ, ഡോ. എ.എ. ഹലീം, റഫീഖുർ റഹ്മാൻ മൂഴിക്കൽ, ടി. മുഹമ്മദ് ശരീഫ്, സലീം മുണ്ടുമുഴി, ജലീൽ മലപ്പുറം, മുഹ്സിൻ ചെറുവാടി, ഡോ. ടി.എച്ച്. മുഹമ്മദ് ഷാഹിൻ, കെ.പി. അബ്ദുർ റഹ്മാൻ, ഹൻസ പി. ഹകീം എന്നിവർ ക്ലാസെടുക്കും. ഖുർആൻ, ഹദീസ്, കർമ ശാസ്ത്രം, ചരിത്രം, സംസ്കാരം, വ്യക്തിത്വ വികാസം, കൗമാര മാർഗദർശനം എന്നിവക്ക് ഊന്നൽ നൽകിയാണ് ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്. 9.30 മുതൽ 12.30 വരെ ഐ.എസ്.ടി ഹാളിലാണ് ക്ലാസുകൾ. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കാണ് പ്രവേശനം. താൽപര്യമുള്ളവർ 9446728971, 90375 46590 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story