Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുടിവെള്ള കണക്​ഷന്...

കുടിവെള്ള കണക്​ഷന് അപേക്ഷ സ്വീകരിക്കും

text_fields
bookmark_border
കോഴിക്കോട്: ബേപ്പൂർ നിയോജക മണ്ഡലത്തിൽ വാട്ടർ അതോറിറ്റി മുഖേന നടപ്പാക്കുന്ന പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനും ചെറുവണ്ണൂർ-നല്ലളം മേഖലകളിൽ ഏപ്രിൽ 20 മുതൽ കുടിവെള്ള കണക്ഷന് അപേക്ഷ സ്വീകരിക്കുന്നതിനും വി.കെ.സി. മമ്മത് കോയ എം.എൽ.എ വിളിച്ചുചേർത്ത വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. അരീക്കാട്-നല്ലളം, കുന്നുമ്മൽ-നല്ലളം റോഡുകളിലും സമീപ പ്രദേശങ്ങളിലും ഇതുപ്രകാരം കണക്ഷൻ ലഭിക്കും. കടലുണ്ടിയിൽ റെയിലി​െൻറ പടിഞ്ഞാറ്ഭാഗങ്ങളിലും ബേപ്പൂരിൽ തോണിച്ചിറ റോഡ് പരിസരങ്ങളിലും ഏപ്രിൽ 15നകം കണക്ഷൻ നൽകുന്നതിന് അപേക്ഷ സ്വീകരിക്കുവാനും തീരുമാനിച്ചു. ഫറോക്കിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി അനുവദിച്ച 14 കോടിയുടെ പ്രവൃത്തി ഏപ്രിൽ 15നകം ടെൻഡർ നടപടി പൂർത്തിയാക്കുമെന്ന് അറിയിച്ചു. യോഗത്തിൽ എക്സി. എൻജിനീയർ ഷംസുദ്ദീൻ, അസി. എക്സിക്യൂട്ടിവ് എൻജിനീയർമാരായ ജിതേഷ്, സുരേഷ്, പത്മനാഭൻ, എൻജിനീയർമാരായ മൊയ്തു, വി.പി. മറിയം, കെ.ആർ. നിഥിൻ, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജകുമാർ, പിലാക്കാട്ട് ഷൺമുഖൻ, സിന്ധു പ്രദീപ്, രമേശൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story