Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 5:20 AM GMT Updated On
date_range 5 April 2018 5:20 AM GMTസൈഫുവിെൻറ കുടുംബത്തിനായി ഓട്ടോ തൊഴിലാളികൾ .............ഓടി
text_fieldsbookmark_border
കൊടിയത്തൂർ: ..........സി.ഐ.ടി.യുവിെൻറ നേതൃത്വത്തിൽ കൊടിയത്തൂരിലെ ഓട്ടോ തൊഴിലാളികൾ ബുധനാഴ്ചയിലെ വരുമാനം മുഴുവൻ സൈഫുദ്ദീെൻറ കുടുംബത്തെ സഹായിക്കാനായിരുന്നു................................... രണ്ടു മാസം മുമ്പ് സൗദിയിൽ മരിച്ച സൈഫുദ്ദീൻ നേരത്തേ ഓട്ടോ തൊഴിലാളിയായിരുന്നു. അതുകൊണ്ട് തന്നെ പ്രദേശത്തെ ഓട്ടോ തൊഴിലാളികൾ ഒരു ദിവസത്തെ വരുമാനംകൊണ്ട് കുടുംബത്തെ സഹായിക്കാൻ തീരുമാനിച്ചു. ഭാര്യയും രണ്ടു മക്കളും മാതാവും അടങ്ങുന്ന കുടുംബത്തിലെ അത്താണിയായിരുന്നു സൈഫുദ്ദീൻ. ഇവർക്കായി വീട് നിർമിക്കാനും സ്ഥിരവരുമാനത്തിനുമായി നാട്ടുകാർ ചേർന്ന് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ഓട്ടോ തൊഴിലാളികളുടെ മാതൃക പ്രവർത്തനത്തിൽ യാത്രചെയ്ത് നിരവധി പേർ പങ്കാളികളായി. പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹ്മാൻ, വാർഡ് മെംബർമാരായ സാബിറ തറമൽ, സാറ, എം.എ. സലാം, എ.എം.സി. അബ്ദുസ്സലാം, ഉമർ പുതിയോട്ടിൽ, സമദ് കണ്ണാടിൽ, കരീം കൊടിയത്തൂർ, എം.എ. നാസർ, നാസർ കൊളായി, മോഹൻദാസ്, സലാം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story