Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 5:20 AM GMT Updated On
date_range 5 April 2018 5:20 AM GMT'ശംഖൊലി^2018' ധർമ പ്രഭാഷണ പരമ്പര ആറിന് തുടങ്ങും
text_fieldsbookmark_border
'ശംഖൊലി-2018' ധർമ പ്രഭാഷണ പരമ്പര ആറിന് തുടങ്ങും കൊടുവള്ളി: സനാതന ധർമ സംരക്ഷണ സമിതി പന്നൂർ സംഘടിപ്പിക്കുന്ന നാലാമത് ധർമപ്രഭാഷണ പരമ്പര ഏപ്രിൽ ആറു മുതൽ 10വരെ പന്നൂർ ഇയ്യക്കോത്ത് താഴത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച രാത്രി ഏഴിന് പ്രമുഖ ആർക്കിയോളജിസ്റ്റ് കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ഷീബാ ബഹൻജി പ്രഭാഷണം നടത്തും. വൈകീട്ട് അഞ്ചിന് നടക്കുന്ന വിളംബര ഘോഷയാത്ര പന്നൂരിൽ നിന്നാരംഭിക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എ.എം. ഭാസ്കരൻ, ജനറൽ കൺവീനർ കെ.എം. മണി, ബാലകൃഷ്ണൻ പന്നൂർ, ബിജു ഊരാളുകണ്ടി, എം.പി. അരവിന്ദൻ, ഷാജി കിഴക്കേടത്ത്, കെ. ഗിരീഷ് ബാബു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story