Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉത്തരേന്ത്യയിലെ...

ഉത്തരേന്ത്യയിലെ കർഷകപ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

text_fields
bookmark_border
കോഴിക്കോട്: കേന്ദ്രസർക്കാർ കർഷക-ദലിത് വിഭാഗങ്ങൾക്കുനേരെ നടത്തിവരുന്ന കടന്നാക്രമണങ്ങളിൽ പ്രതിഷേധിച്ചും കേന്ദ്ര-പൊതുമേഖല സ്ഥാപനങ്ങളിൽ നടപ്പാക്കിവരുന്ന തൊഴിലാളിവിരുദ്ധ നയങ്ങളെ ചെറുത്തും ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടന്നുവരുന്ന തൊഴിലാളി-കർഷക-ദലിത് പ്രക്ഷോഭങ്ങൾക്ക് ഒാൾ ഇന്ത്യ ബി.എസ്.എൻ.എൽ ആൻഡ് ഡി.ഒ.ടി പെൻഷനേഴ്സ് അസോസിയേഷൻ ജില്ലപ്രവർത്തകയോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ബി.എസ്.എൻ.എൽ-ഡി.ഒ.ടി വിഭാഗം പെൻഷൻകാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വിസമ്മതിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ബി.എസ്.എൻ.എൽ മേഖലയിൽ നടക്കാനിരിക്കുന്ന സമരങ്ങൾക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു. എം.പി. വേലായുധൻ അധ്യക്ഷതവഹിച്ചു. കെ. പ്രഭാകരൻ, കെ. കുഞ്ഞികൃഷ്ണൻ നായർ, എം. ബാലസുബ്രഹ്മണ്യം, കെ. ദാമോദരൻ, കെ. സരോജിനി, പി. ശേഖരൻ നായർ, എൻ.കെ. രാഗേഷ്, കെ.ടി. കുമാരൻ, പി. കുഞ്ഞിരാമൻ തുടങ്ങിയവർ സംസാരിച്ചു. പി.വി. ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story