Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലിഫ്​റ്റ്​ ഇറിഗേഷൻ...

ലിഫ്​റ്റ്​ ഇറിഗേഷൻ പുനരുദ്ധാരണ പ്രവൃത്തി തുടങ്ങി

text_fields
bookmark_border
മാവൂർ: കണ്ണിപ്പറമ്പ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പുനരുദ്ധാരണ പ്രവൃത്തി തുടങ്ങി. 20 ഹെക്ടർ നെൽകൃഷിക്കു കൂടി ജലം ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള പുനരുദ്ധാരണമാണ് തുടങ്ങിയത്. റീഹാബിലിറ്റേഷൻ ഒാഫ് ലിഫ്റ്റ് ഇറിഗേഷൻ സ്കീമിൽ ഉൾപ്പെടുത്തി അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ചാണ് പുനരുദ്ധാരണം. 50 സ​െൻറിമീറ്റർ വീതിയിൽ 260 മീറ്ററാണ് കനാൽ നീട്ടുന്നത്. കൂടാതെ അറ്റകുറ്റപ്പണിയും നടക്കും. കണ്ണിപ്പറമ്പിൽ ചെറുപുഴയുടെ തീരത്തുള്ള പമ്പ് ഹൗസിൽനിന്ന് കുറ്റിക്കടവ് -കണ്ണിപ്പറമ്പ്, കണ്ണിപ്പറമ്പ് -തെങ്ങിലക്കടവ് റോഡരികിലൂടെയാണ് കനാൽ കടന്നുപോകുന്നത്. കണ്ണിപ്പറമ്പ് കോട്ടുവത്തലയിൽ നടന്ന പ്രവൃത്തി ഉദ്ഘാടനം പി.ടി.എ. റഹീം എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ. ഉസ്മാൻ, കെ. കവിതാഭായ്, േബ്ലാക്ക് അംഗം രവികുമാർ പനോളി, വി. ബാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. ചെറുകിട ജലസേചന പദ്ധതി അസി. എൻജിനീയർ െക. ഫൈസൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഇ. നാരായണൻ സ്വാഗതവും കെ. ശിവദാസൻ നായർ നന്ദിയും പറഞ്ഞു. ചെറൂപ്പ ചാലഞ്ചേഴ്സ്: എവർഷൈൻ പാഴൂരിന് ജയം മാവൂർ: ചെറൂപ്പ ചാലഞ്ചേഴ്‌സ്‌ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമ​െൻറി​െൻറ നാലാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ടാസ്ക് തെങ്ങിലക്കടവ് സ്പോൺസർ ചെയ്ത എ വൺ എഫ്.സി മാവൂരിനെ എവർഷൈൻ പാഴൂർ പരാജയപ്പെടുത്തി. നിശ്ചിത സമയത്ത് ഒാരോ ഗോൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്ന് ടൈബ്രേക്കറിലാണ് (5:4) വിജയികളെ തീരുമാനിച്ചത്. റിട്ട. ഡി.ഇ.ഒ എം. മാധവൻ മുഖ്യാതിഥിയായി. വ്യാഴാഴ്ച ഒന്നാം സെമി ഫൈനൽ മത്സരത്തിൽ യുനൈറ്റഡ് എഫ്.സി ചെറൂപ്പ സീസ്‌ക മാവൂരിനെ നേരിടും. ബി.ജെ.പി പ്രതിഷേധ മാർച്ച് മാവൂർ: ചെറൂപ്പ -കുറ്റിക്കടവ് റോഡ് നവീകരണ പ്രവൃത്തിയിൽ ഉദ്യോഗസ്ഥ, രാഷ്ട്രീയ, കൈയേറ്റ മാഫിയ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. റോഡ് സ്ഥലം കൈയേറി നിർമിച്ച കെട്ടിടങ്ങളും മതിലുകളും പൊളിച്ചുമാറ്റി റോഡി​െൻറ പ്രവൃത്തി പൂർത്തിയാക്കുക, വർക്ക് ഓർഡറിൽ പറഞ്ഞ പ്രകാരമുള്ള പ്രവൃത്തി കൃത്യമായി നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. സംസ്ഥാന സമിതി അംഗം ടി.പി. സുരേഷ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് കെ.സി. വത്സരാജ്, കെ.ജി. ബാബു, സുരേഷ് കുമാർ, ആർ. ഭാസ്കരൻ, പി. സുരേഷ്, കെ. കൃഷ്ണൻ, അനിൽകുമാർ, കുസുമ കുമാരി ടീച്ചർ എന്നിവർ സംസാരിച്ചു. ഇ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.എം. സ്മിതേഷ് സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story