Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2018 5:39 AM GMT Updated On
date_range 4 April 2018 5:39 AM GMTസ്റ്റുഡൻറ് പൊലീസ് കാഡറ്റ് ജില്ല ക്യാമ്പ് തുടങ്ങി
text_fieldsbookmark_border
കോഴിക്കോട്: സ്റ്റുഡൻറ് പൊലീസ് കാഡറ്റ് (എസ്.പി.സി) ജില്ല സമ്മർ ക്യാമ്പിന് 'എലിക്സിർ 2018' തളി സാമൂതിരി ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. ഡി.സി.പി മെറിൻ ജോസഫ് പതാക ഉയർത്തി. ജില്ല പൊലീസ് മേധാവി എസ്. കാളിരാജ് മഹേഷ് കുമാറിെൻറ അധ്യക്ഷതയിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അച്ചടക്കമുള്ള ജനതയാണ് നാടിെൻറ സമ്പത്തെന്നും യുവാക്കളിലെ ലഹരിവ്യാപനം ഉൾപ്പെടെയുള്ള സാമൂഹികവിപത്തുകൾക്കെതിരെ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. ആർ.ടി.ഒ സി.ജെ. പോൾസൺ, അസി. േഫാറസ്റ്റ് കൺസർവേറ്റർ വി. സന്തോഷ്കുമാർ, അസി. കമീഷണർമാരായ കെ.പി. അബ്ദുൽ റസാഖ്, ഇ.പി. പൃഥ്വിരാജ്, കെ. സുദർശനൻ, പി.കെ. രാജു, അസി. എക്സൈസ് കമീഷണർ എം.ജെ. ജോസഫ്, ഫയർ ഒാഫിസർ ടി.പി. അജിത്കുമാർ, കോർപറേഷൻ കൗൺസിലർ പി.എം. നിയാസ്, താമരശ്ശേരി ഡി.ഇ.ഒ പി. കുസുമം, സ്കൂൾ പ്രിൻസിപ്പൽ മുരളി മോഹൻ, പി.ടി.എ പ്രസിഡൻറ് എസ്. വിജയൻ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ െഹഡ്മാസ്റ്റർ വി. ഗോവിന്ദൻ സ്വാഗതവും എസ്.പി.സി നോഡൽ ഒാഫിസർ എ.ജെ. ബാബു നന്ദിയും പറഞ്ഞു. 24 സ്കൂളുകളിൽ നിന്നായി 1056 കാഡറ്റുകളാണ് ക്യാമ്പിൽ പെങ്കടുക്കുന്നത്. 48 അധ്യാപകരുടെയും (കമ്യൂണിറ്റി പൊലീസ് ഒാഫിസേഴ്സ്) 70 പൊലീസുകാരുെടയും നേതൃത്വത്തിലാണ് പരിശീലനം. ക്യാമ്പിൽ കാഡറ്റുകൾക്ക് പരേഡ്, കായികപരിശീലനം, യോഗ, കളരി, കരാെട്ട, ഫീൽഡ് വിസിറ്റ്, സംവാദം, കലാപരിപാടികൾ തുടങ്ങിയവയും പ്രമുഖരുമായുള്ള സംവാദവും ഉണ്ടാകും. ഏപ്രിൽ ഏഴിന് രാവിലെ 8.30ന് നടക്കുന്ന പാസിങ് ഒൗട്ട് പരേഡിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ സല്യൂട്ട് സ്വീകരിക്കും. തുടർന്ന് 11മണിക്ക് നടക്കുന്ന സമാപനസമ്മേളനത്തിൽ ജില്ലകലക്ടർ യു.വി. ജോസ് മുഖ്യാതിഥിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story