Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2018 5:29 AM GMT Updated On
date_range 4 April 2018 5:29 AM GMTഇന്നത്തെ ഇൗ 'ഒാട്ടം' സൈഫുവിെൻറ കുടുംബത്തിനായി
text_fieldsbookmark_border
ഇന്നത്തെ ഒാട്ടം സൈഫുവിെൻറ കുടുംബത്തിനായി കൊടിയത്തൂർ: കൊടിയത്തൂർ കോട്ടമ്മൽ ഓട്ടോ തൊഴിലാളി യൂനിയൻ (സി.െഎ.ടി.യു) അവരുടെ ഒരു ദിവസത്തെ ഓട്ടോ വരുമാനം അകാലത്തിൽ മരിച്ച സൈഫുദ്ദീെൻറ കുടുംബത്തിനായി നീക്കിെവച്ചു. ബുധനാഴ്ച ഓട്ടോ ഓടിച്ച് ലഭിക്കുന്ന വരുമാനം പൂർണമായും സൈഫുവിെൻറ കുടുംബത്തിന് നൽകാനാണ് ഒാേട്ടാ തൊഴിലാളികളുെട തീരുമാനം. രണ്ട് മാസം മുമ്പ് സൗദിയിൽ മരിച്ച സൈഫുദ്ദീൻ നേരേത്ത ഓട്ടോ തൊഴിലാളി ആയിരുന്നു. ഭാര്യയും ചെറിയ രണ്ട് കുട്ടികളും മാതാവും അടങ്ങുന്ന കുടുംബത്തിെൻറ അത്താണിയായിരുന്നു സൈഫുദ്ദീൻ. ഇവർക്കൊരു വീടുണ്ടാക്കാനും വരുമാനമാർഗം കണ്ടെത്താനും നാട്ടുകാർ കമ്മിറ്റിയുണ്ടാക്കി പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. കമ്മിറ്റിയെ സഹായിക്കുന്നതിന് വേണ്ടിയാണ് ഓട്ടോ തൊഴിലാളികൾ ബുധനാഴ്ച ഓട്ടോ ഓടിച്ച് ലഭിക്കുന്ന വരുമാനം പൂർണമായും ഉപയോഗിക്കുന്നത്. കുടുംബസഹായ കമ്മിറ്റി അംഗങ്ങളും ജനപ്രതിനിധികളും രാവിലെ ഏഴ് മണിക്ക് നടക്കുന്ന ചടങ്ങിൽ യാത്ര ചെയ്ത് ഈ മാതൃകാപ്രവർത്തനത്തിൽ കൂട്ടുചേരാൻ ഒരുങ്ങുകയാണ്. നേരേത്ത ഓട്ടോ അപകടത്തിൽ മരിച്ച സഹപ്രവർത്തകൻ പെരിങ്ങംപുറത്ത് അഹമ്മദ് കുട്ടിയുടെ കുടുംബസഹായത്തിനും ഈ തൊഴിലാളികൾ മുന്നിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story