Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2018 5:17 AM GMT Updated On
date_range 4 April 2018 5:17 AM GMTഎൻ.ഡി.എ രാപ്പകൽ സമരം
text_fieldsbookmark_border
ഈങ്ങാപ്പുഴ: ഇടതുപക്ഷത്തിെൻറ അഴിമതി വിരുദ്ധത വെറും കാപട്യമാണെന്ന് ബി.ജെ.പി ദേശീയ സമിതിയംഗം ചേറ്റൂർ ബാലകൃഷ്ണൻ മാസ്റ്റർ. എൻ.ഡി.എ തിരുവമ്പാടി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ആദിവാസി, ദലിത് പീഡനങ്ങൾക്കും കേരള സർക്കാറിെൻറ ജനദ്രോഹ നയങ്ങൾക്കുമെതിരെ ഈങ്ങാപ്പുഴയിൽ നടത്തിയ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതു ഭരണത്തിെൻറ തണലിൽ നാട്ടിലുടനീളം സി.പി.എമ്മും സി.പി.ഐയും കായലും പുറമ്പോക്കും വനഭൂമിയുമെല്ലാം കൈയേറുന്നവർക്ക് ചൂട്ടുപിടിക്കുകയാണ്. വില്ലേജ് ഓഫിസ് മുതൽ സെക്രേട്ടറിയറ്റ് വരെ അഴിമതി കൊടികുത്തിവാഴുകയാണ്. നിശ്ചലമായ ഭരണപക്ഷവും നിഷ്ക്രിയമായ പ്രതിപക്ഷവും ജനജീവിതം ദുസ്സഹമാക്കുകയാണ്. എൻ.ഡി.എ മണ്ഡലം ചെയർമാൻ സി.ടി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കൺവീനർ മധു മൈക്കാവ് സ്വാഗതം പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ മാസ്റ്റർ, ഉത്തരമേഖല പ്രസിഡൻറ് വി.വി. രാജൻ, ടി.പി. സുരേഷ്, ഗിരീഷ് തേവള്ളി, എം.സി. ശശീന്ദ്രൻ, ബഷീർ പൂവ്വാട്ടുപറമ്പ്, ജയപ്രകാശ് കായണ്ണ, ബാലകൃഷ്ണൻ വെണ്ണക്കോട്, ബാബു മൂലയിൽ, ടി.പി. അനന്ത നാരായണൻ, ടി. ചക്രായുധൻ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story