Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 5:17 AM GMT Updated On
date_range 3 April 2018 5:17 AM GMTപൊതുപണിമുടക്ക്: എൻ.ജി.ഒ അസോസിയേഷൻ ഐക്യദാർഢ്യപ്രകടനം നടത്തി.
text_fieldsbookmark_border
പൊതുപണിമുടക്ക്: എൻ.ജി.ഒ അസോസിയേഷൻ ഐക്യദാർഢ്യപ്രകടനം നടത്തി ബേപ്പൂർ: രാജ്യത്താകമാനം സ്ഥിരം തൊഴിൽ നിഷേധിച്ചുകൊണ്ട് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ട്രേഡ് യൂനിയനുകൾ നടത്തുന്ന പണിമുടക്ക് സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ മീഞ്ചന്ത ബ്രാഞ്ച് കമ്മിറ്റി ബേപ്പൂർ അങ്ങാടിയിൽ പ്രകടനം നടത്തി. പോർട്ട് ഓഫിസിനുമുന്നിൽ നടത്തിയ വിശദീകരണ യോഗം ജില്ല പ്രസിഡൻറ് എൻ.പി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻറ് പ്രേംനാഥ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എൻ.ടി. ജിതേഷ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി സിദ്ദീഖുൽ അക്ബർ, എം.വി. ബഷീർ, കെ.വി. ബാലകൃഷ്ണൻ, പി. മനോജ്, പി. നജ്മൽ ബാബു എന്നിവർ സംസാരിച്ചു . photo byp ngo.jpg പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എൻ.ജി.ഒ അസോസിയേഷൻ ബേപ്പൂർ അങ്ങാടിയിൽ നടത്തിയ പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story