Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമോദിയെ...

മോദിയെ തോൽപ്പിക്കാൻവേണ്ടി രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നു . കെ സുരേന്ദ്രൻ

text_fields
bookmark_border
മോദിയെ തോൽപിക്കാൻ വേണ്ടി രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നു -കെ. സുരേന്ദ്രൻ ചേളന്നൂർ: മോദി സർക്കാറിനെ തകർക്കാൻ ജാതി സംവരണത്തെയും തെരഞ്ഞെടുപ്പ് സംവിധാനത്തെയും ഉപയോഗപ്പെടുത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു. നീതിന്യായ വ്യവസ്ഥയെ തകർത്ത് രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് കോൺഗ്രസ്-ഇടതുപക്ഷ അച്ചുതണ്ട് പ്രവർത്തിക്കുന്നെതന്നും കെ. സുരേന്ദ്രൻ പറഞ്ഞു. പുതിയേടത്തുതാഴത്ത് നടന്ന ആർ.എസ്. ഉണ്ണി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.കെ. ശിവദാസ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി ഉത്തര മേഖല പ്രസിഡൻറ് വി.വി. രാജൻ, കെ. സഹദേവൻ, സി.പി. സതീഷ്, എ.എം. ജ്യോതികുമാർ, കെ.പി. ജയൻ തുടങ്ങിയവർ സംസാരിച്ചു. കെ.ടി. മുഹമ്മദി​െൻറ പത്താം ചരമവാർഷിക പരിപാടികൾ സമാപിച്ചു പുതിയങ്ങാടി: നാടകാചാര്യൻ കെ.ടി. മുഹമ്മദി​െൻറ പത്താം ചരമവാർഷിക പരിപാടികൾ സമാപിച്ചു. പുരോഗമന കലാസാഹിത്യ സംഘത്തി​െൻറ നേതൃത്വത്തിൽ 'ഇത് കെ.ടിയുടെ ഭൂമിയാണ്' എന്ന പേരിൽ പുതിയങ്ങാടിയിലും പരിസരപ്രദേശങ്ങളിലുമായി നടന്ന പരിപാടികൾ നാടകാചാര്യന് നാടി​െൻറ സമുചിതമായ ഓർമപുതുക്കലായി. ഒരു കാലത്ത് അടച്ചുപൂട്ടാനൊരുങ്ങിയ പുതിയങ്ങാടി ഗവ. എൽ.പി സ്കൂൾ കെ.ടിയുടെ നേതൃത്വത്തിലായിരുന്നു സംരക്ഷിച്ചത്. ഇതേ വേദിയിൽ നടന്ന സമാപനസമ്മേളനം മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജില്ല പ്രസിഡൻറ് വിൻസ​െൻറ് സാമുവൽ അധ്യക്ഷനായി. എൻ.എ. കരീം രചിച്ച ഒറ്റ് എന്ന ചെറുകഥ സമാഹാരം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. ബാബുരാജ് വി.ബി. നായർക്ക് നൽകി പ്രകാശനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.വി. ലളിതപ്രഭ മൂന്നു ദിവസങ്ങളിലായി വനിത നാടകക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സി.പി.എം കോഴിക്കോട് നോർത്ത് ഏരിയ സെക്രട്ടറി ടി.വി. നിർമലൻ, പി. സൗദാമിനി, എ.കെ. രമേശ്, എം.എ. നാസർ, കൗൺസിലർ കെ.കെ. റഫീക്ക്, മാധവൻ കുന്നത്തറ, പി.ടി. അബ്ദുൽ ലത്തീഫ്, സാവിത്രി ശ്രീധരൻ, മണി ആലമ്പാട്ടിൽ, വേണു അമ്പലപ്പടി, രാധാമോഹനൻ, ചന്ദ്രിക എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പ്രഫ. യു. ഹേമന്ത്കുമാർ സ്വാഗതം പറഞ്ഞു. കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ ശരത് രേവതി സംവിധാനം ചെയ്ത മരണമാച്ച് എന്ന നാടകം അരങ്ങേറി. -Bphoto: r.s.unni anu.jpg ആർ.എസ്. ഉണ്ണി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് കെ. സുരേന്ദ്രൻ സംസാരിക്കുന്നു photo: kt muhammed anu.jpg സമാപന സമ്മേളനം മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു -B
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story