Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിവാഹവീട്ടിൽനിന്ന്...

വിവാഹവീട്ടിൽനിന്ന് ഭക്ഷണം കഴിച്ച 25ഓളം പേർക്ക്​ ഭക്ഷ്യവിഷബാധ

text_fields
bookmark_border
നാദാപുരം: എടച്ചേരി വെങ്കല്ലൂരിലെ വിവാഹവീട്ടിൽനിന്ന് ഭക്ഷണം കഴിച്ച 25ഓളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. വെള്ളിയാഴ്ചയും ശനിയാഴ്ചയും വിവാഹവീട്ടിൽനിന്ന് ഭക്ഷണം കഴിച്ച സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർക്ക് ഞായറാഴ്ച രാവിലെയോടെ ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതോടെ നാദാപുരം താലൂക്ക് ആശുപത്രി, വടകര ഗവ. ജില്ല ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജാനു (71), ഒറ്റപനയുള്ള പറമ്പത്ത് സനിഹ (6), ഒറ്റ പനയുള്ളതിൽ അഷ്മിക (3), വട്ടക്കണ്ടിയിൽ അനസ്നിയ (11), ആൽബി (5), അതുൽ സൂര്യ (3), ശരയ്യ (12), അനു ലക്ഷ്മി (7) ഒറ്റപനയുള്ളതിൽ വിനിഷ (32), സൂര്യ (10), ശിവാനി (8), വിസ്മയ (12), അനുശ്രീ (11), രജില (32) എന്നിവരെയാണ് നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story