Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2018 5:18 AM GMT Updated On
date_range 2 April 2018 5:18 AM GMTഊർജകിരണം 'എനർജി മാജിക്' സംഘടിപ്പിച്ചു
text_fieldsbookmark_border
പേരാമ്പ്ര: എനർജി മാനേജ്മെൻറ് സെൻറർ കേരളയും ക്യാപ്റ്റൻ ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് വെള്ളിയൂരും സംയുക്തമായി മേപ്പയൂർ, പേരാമ്പ്ര മണ്ഡലങ്ങളിൽ തെരുവു മാജിക് പ്രദർശനം സംഘടിപ്പിച്ചു. ഊർജകിരണം ഊർജ സംരക്ഷണ ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് മാജിക് പ്രദർശനം സംഘടിപ്പിച്ചത്. മേപ്പയൂർ ടൗണിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുഞ്ഞിക്കണ്ണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. മാന്ത്രികൻ ഖാദർ വെള്ളിയൂർ ഊർജ സംരക്ഷണ സന്ദേശം ഉൾക്കൊള്ളുന്ന മാജിക് അവതരിപ്പിച്ചു. വി.എം. രാജീവൻ, സജിത ചാലിൽ, സലില, കെ.പി. ജമാൽ, കെ.പി. രാജൻ, ജമാൽ മാസ്റ്റർ, എസ്. രാജീവ് എന്നിവർ കൂടെ പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story