Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇനി കലാപങ്ങളുടെ കാലം,...

ഇനി കലാപങ്ങളുടെ കാലം, തെരഞ്ഞെടുപ്പുകൾ കഴിയുംവരെ

text_fields
bookmark_border
രാമനവമി ആഘോഷം വർഗീയകലാപമാക്കാനുള്ള സംഘ്പരിവാർ ശക്തികളുടെ ഗൂഢാലോചനയിൽ വെന്തുരുകുകയാണ് ബംഗാളും ബിഹാറും. രാമനവമി കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും കൊലയും കൊള്ളിവെപ്പും അവിരാമം തുടരുകതന്നെയാണ്. ഇതുവരെ 12 പേരുടെ ജീവനാണ് വിവിധ പ്രദേശങ്ങളിൽ കലാപങ്ങളിലൂടെ അറുത്തെടുത്തിരിക്കുന്നത്. നൂറുകണക്കിനാളുകളുടെ വാസസ്ഥലവും ജീവിതോപാധികളും അഗ്നിക്കിരയാക്കിയിരിക്കുന്നു. തെരഞ്ഞെടുപ്പുകാലത്ത് മതപരമായ ആഘോഷങ്ങളും അനുഷ്ഠാനങ്ങളും കലാപങ്ങൾക്കുള്ള ഉപകരണമാകുന്നത് നമ്മുടെ രാജ്യത്ത് പതിവാകുകയാണ്. രാമനവമിക്കു മുേമ്പതന്നെ പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ സംഘ് രാഷ്ട്രീയ നേതാക്കൾ ബോധപൂർവം ഈ നീചതന്ത്രത്തിന് കളമൊരുക്കിയിരുന്നു. നിയമ വിലക്കുണ്ടായിരുന്നിട്ടും കുട്ടികളെപ്പോലും അണിനിരത്തിയ ആയുധമണിഞ്ഞുള്ള ഘോഷയാത്രകളാണ് ബംഗാളിലുടനീളം അവരൊരുക്കിയിരുന്നത്. കൊൽക്കത്ത നഗരത്തിൽ മാത്രം അറുപതിലധികം റാലികൾ ഒരാഴ്ചക്കുള്ളിൽ സംഘടിപ്പിക്കപ്പെട്ടു. അവയിൽ ഭൂരിഭാഗവും അവസാനിച്ചത് കലാപത്തി​െൻറ അഗ്നി കത്തിച്ചുകൊണ്ടും. രാമനവമി റാലിയിൽ വാളുമായി എത്തി നിയമലംഘനത്തിന് നേതൃത്വംവഹിച്ചത് ബി.ജെ.പി പ്രസിഡൻറ് ദിലീപ് ഘോഷ് നേരിട്ടാണ്. അസൻസോൾ-റാണിഗഞ്ച് പ്രദേശത്തെ എം.പിയും കേന്ദ്ര സഹമന്ത്രിയുമായ ബാബുൽ സുപ്രിയക്കെതിരെ കലാപശ്രമത്തിന് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ട്. അസൻസോളിൽ അദ്ദേഹം പരസ്യമായി ആഹ്വാനംചെയ്തത് അവരെ (മുസ്ലിംകളെ) ജീവനോടെ കത്തിക്കാനായിരുന്നു. ...................ആസൂത്രിതമായ വർഗീയതയെ നിയമപരമായി നേരിടുന്നതിനുപകരം തൃണമൂൽ പ്രവർത്തകരെയും രാമനവമിയുടെ ഘോഷയാത്രയുടെ പേരിൽ തെരുവിലേക്കിറക്കിയുള്ള മമത പ്രതിരോധവും മതപരമായ ആഘോഷത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ...............കൗശലവും കലാപത്തെ കെടുത്താനല്ല ആളിക്കത്തിക്കാനാണ് ഉപകരിച്ചത്. ഹിന്ദു കലണ്ടർ പ്രകാരമുള്ള പുതുവത്സരാഘോഷമാണ് ബിഹാറിലെ നവാഡയിൽ വർഗീയകലാപത്തിന് വഴിതുറന്നത്. രാമനവമി ആഘോഷത്തെ തുടർന്നുള്ള വർഗീയ സംഘർഷങ്ങൾ ഔറംഗാബാദ്, നലന്ദ, സമസ്തിപുർ, ശൈഖ്പുർ, നവാഡ തുടങ്ങിയ ജില്ലകളെ അരക്ഷിതമാക്കിയിരിക്കുന്നു. ഭഗൽപൂർ ജില്ലയിൽ കലാപത്തിന് ആഹ്വാനം ചെയ്തതിന് അറസ്റ്റുചെയ്യപ്പെട്ടിരിക്കുന്നത് കേന്ദ്ര യൂനിയൻ മന്ത്രി അശ്വൻ കുമാർ ചൗബെയുടെ പുത്രൻ അരജിത് ശാശ്വതാണ്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇനി രാജ്യത്തി​െൻറ ഗ്രാമങ്ങളും നഗരങ്ങളും അരക്ഷിതവും കലാപാവസ്ഥയിലുമായിരിക്കും. കർണാടക തെരഞ്ഞെടുപ്പ് കനക്കുന്നതിനനുസരിച്ച് വർഗീയ ജ്വരവും നുരഞ്ഞുപൊന്തുകയാണ്. ..............മുസ്ലിം ഭൂരിപക്ഷപ്രദേശമായ സാദർസോഫ മേഖലയെ പാകിസ്താനോട് ഉപമിച്ചും ഹുബ്ബള്ളിയിലെ മസ്ജിദുകളിൽ അനധികൃത ആയുധ ശേഖരങ്ങളുണ്ടെന്നും പരസ്യമായി .....................നിയമനടപടി വിലകൊടുത്തുവാങ്ങിയത് ബി.ജെ.പി എം.പി പ്രഹ്ലാദ് ജോഷിയാണ്. ജൈൻ സന്യാസിയുടെ അപകടത്തെ മുസ്ലിംവിരുദ്ധ കലാപമാക്കാനുള്ള പോസ്റ്റ് കാർഡ് ഓൺലൈനി​െൻറ നീചതയെ കർണാടകയിൽ ന്യായീകരിച്ചത് ബി.ജെ.പിയാണ്. മനുഷ്യരക്തത്തിൽ അധികാരക്കസേര ഉറപ്പിക്കാമെന്ന നേരനുഭവമുള്ളവരുടെ തുടർരാഷ്ട്രീയ പ്രവൃത്തിയാണിത്. ആധിപത്യത്തിനുവേണ്ടിയുള്ള കലാപരാഷ്ട്രീയ നീക്കങ്ങളിൽ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കേണ്ട മന്ത്രിമാരും ഉദ്യോഗസ്ഥരും നേരിട്ടിടപെടുകയാണ്. കലാപപ്രദേശം സന്ദർശനത്തിൽ ബംഗാൾ ഗവർണർ കേസരിനാഥ് ത്രിപാഠി മുസ്ലിംപ്രദേശങ്ങളെ അകറ്റിനിർത്തുന്നതിൽ ബദ്ധശ്രദ്ധാലുവായിരുന്നു. മതപരമായ ആഘോഷങ്ങൾ ആദരിക്കാൻ പഠിക്കണമെന്ന പത്രക്കാരോടുള്ള പ്രതികരണത്തിലൂടെ കലാപകാരികളുടെ വാദഗതികളുടെ വക്താവായിത്തീരുകകൂടിചെയ്തു അദ്ദേഹം. വർഗീയഭ്രാന്തരുടെ കൊലക്കത്തിക്കിരയായി മകൻ നഷ്ടപ്പെട്ടിട്ടും 'മകനെ എനിക്ക് നഷ്ടമായി. ഇനി ഒരു കുടുംബത്തിനും അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടാൻ പാടില്ല. ഒരു വീടുകളും കത്തിയെരിയാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ ഞാൻ ഈ പള്ളിയും നാടും ഉപേക്ഷിച്ച് പോകും' എന്ന് മയ്യിത്ത് സംസ്കരണാനന്തരം പൊതുസമൂഹത്തോട് പ്രഖ്യാപിച്ച ഇമാം ഇംദാദുൽ റാശിദിയെ കാണാനോ ആശ്വസിപ്പിക്കാനോ അദ്ദേഹത്തിന് കഴിയാതെപോയതും പക്ഷപാതപരമായ വർഗീയ രാഷ്ട്രീയം ഭരണാധികാരികളിൽ ആഴത്തിൽ വേരൂന്നിയതുകൊണ്ടുതന്നെയാണ്. വർഗീയഭ്രാന്തരുടെ കൊലക്കത്തിക്കിരയായി മകൻ നഷ്ടപ്പെട്ട ഇമാം ഇംദാദുൽ റാശിദി​െൻറ സാംസ്കാരിക ഔന്നത്യവും ആത്മീയതയുംനിറഞ്ഞ വാക്കുകൾ സ്വപ്നംമാത്രമായി ഒടുങ്ങുന്നതും നിയമത്തി​െൻറയും അധികാരികളുടെയും മുന്നിൽ രണ്ടാം പൗരനായിത്തീർന്ന, അധികാരത്തിലേക്കുള്ള ബലിക്കോഴികളായി മാറിയ ഇന്ത്യൻ മുസ്ലിമി​െൻറ നിസ്സഹായതയുടെ രോദനം മാത്രമായി അവശേഷിക്കും. ഒരു വിഭാഗത്തോട് പക്ഷപാതിത്വമുള്ള സർക്കാർ നിലനിൽക്കുവോളം ആഹ്ലാദത്തി​െൻറ ആഘോഷരാവുകളിൽ ഇന്ത്യയുടെ തെരുവുകളിൽ സന്തോഷത്തി​െൻറ ചിരികൾക്കുപകരം അശാന്തതയുടെ കണ്ണീരായിരിക്കും പ്രകടമാകുക. അതിന് മതമോ വിശ്വാസികളോ അല്ല പ്രതി; രാഷ്ട്രീയക്കാരും നേതാക്കളും തന്നെയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story