Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാട്ടർ ടാങ്ക് കാട്...

വാട്ടർ ടാങ്ക് കാട് മൂടി നശിക്കുന്നു; കുടിവെള്ളത്തിന് ആദിവാസികൾ നെട്ടോട്ടത്തിൽ

text_fields
bookmark_border
മുക്കം: ആദിവാസിമേഖലയിലെ കുടിവെള്ളപ്രതിസന്ധി ഒഴിവാക്കാൻ പതിമൂന്ന് വർഷം മുമ്പ് നിർമാണം നടത്തിയ വാട്ടർ ടാങ്ക് കാട് മൂടി നശിക്കുന്നു. കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് സണ്ണിപ്പടി കിഴക്കഞ്ചേരി ആദിവാസികോളനിയിലാണ് കുടിവെള്ള വിതരണത്തിന് ഒരുക്കിയ വാട്ടർ ടാങ്ക് നശിക്കുന്നത്. ഒപ്പം പമ്പ് ഹൗസും നോക്കുകുത്തിയായി തുടരുന്നു. കിഴക്കഞ്ചേരികോളനിയിൽ താമസിക്കുന്ന അമ്പതോളം കുടുംബങ്ങൾ കുടിവെള്ളത്തിന് കേഴുകയാണ്‌. കോളനിയുടെ സമീപത്തെ തോട്ടിനടുത്തുള്ള ചെറിയ നീരുറവയാണ് ആദിവാസികളുടെ കുടിവെള്ളത്തിനുള്ള പ്രധാന ആശ്രയം. പേരിന് ഒരു കിണറുണ്ടെങ്കിലും ജനുവരി, ഫെബ്രുവരി മാസമാകുമ്പോഴേക്കും വെള്ളമില്ലാത്ത സ്ഥിതിയാണ്. പതിമൂന്ന് വർഷം മുമ്പ് പട്ടികവർഗഫണ്ടിൽ നിന്ന് പത്ത് ലക്ഷം രൂപ വകയിരുത്തി 15,000 ലിറ്റർ സംഭരണശേഷിയുള്ള വാട്ടർടാങ്കും കുന്നി​െൻറ താഴ്ഭാഗത്ത് കുളവും നിർമിച്ചെങ്കിലും ഇന്നുവരെ ഒരു തുള്ളി ജലം പോലും ടാങ്കിലെത്തിയിട്ടില്ലെന്നാണ് ആദിവാസികൾക്ക് പറയാനുള്ള സങ്കടം. പമ്പ് ഹൗസിൽ നിന്ന് വാട്ടർ ടാങ്കിലേക്ക്് പൈപ്പ് സംവിധാനത്തോടൊപ്പം ഒാരോ വീടുകളിലെയും മുറ്റങ്ങളിൽ നിന്ന് ജലമെടുക്കാൻ ടാപ്പുകൾ വരെ ഒരുക്കിക്കൊടുത്തിരുന്നു. പേക്ഷ, അതെല്ലാം പൊട്ടിത്തകർന്ന് ഉപയോഗിക്കാനാവാതെ കിടക്കുകയാണ്. ടാങ്കി​െൻറ പ്രവൃത്തി പൂർത്തീകരിച്ച ശേഷമുള്ള പരീക്ഷണ പമ്പിങ്ങിൽ തന്നെ പൈപ്പുകൾ പൊട്ടിപ്പോയതായി നാട്ടുകാർ പരാതിപ്പെടുന്നു. മഴക്കാലമെത്തുന്നതുവരെ കുടിവെള്ളം തേടിയുള്ള ദുരിതകാലമാണ് ഇവർക്ക്. ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ പഞ്ചായത്തി​െൻറ നേതൃത്വത്തിൽ ലോറിയിൽ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും പലപ്പോഴും അവശ്യത്തിന് മതിയാകാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. കാട് മൂടിയ വാട്ടർ ടാങ്ക് അറ്റകുറ്റപ്പണി നടത്തി പുതിയ പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ളവിതരണത്തിന് സംവിധാനമുണ്ടാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്‌.
Show Full Article
TAGS:LOCAL NEWS 
Next Story