Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപണിമുടക്ക് കാരണം...

പണിമുടക്ക് കാരണം ലക്ഷദ്വീപ് യാത്രക്കപ്പൽ റദ്ദുചെയ്തു

text_fields
bookmark_border
ബേപ്പൂർ: ബേപ്പൂർ തുറമുഖത്തുനിന്ന് വിവിധ ദ്വീപുകളിലേക്കുള്ള യാത്രക്കാരുമായി പുറപ്പെടേണ്ട 'എം.വി. മിനിക്കോയി' എന്ന യാത്രക്കപ്പൽ തിങ്കളാഴ്ചത്തെ പണിമുടക്ക് കാരണം റദ്ദുചെയ്തതായി ക്യാപ്റ്റൻ കെ.കെ. ഹരിദാസ് അറിയിച്ചു. ലക്ഷദ്വീപ് യാത്രക്കാരുമായി ഞായറാഴ്ച രാവിലെ ബേപ്പൂർ തുറമുഖത്തെത്തിയ കപ്പൽ നിശ്ചയിച്ച പ്രകാരം തിങ്കളാഴ്ച ഉച്ചക്ക് പുറപ്പെടേണ്ടതായിരുന്നു. കപ്പൽ റദ്ദുചെയ്ത വിവരം യാത്രക്കാരെ മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. ഇനി ചൊവ്വാഴ്ച ഉച്ചക്കുശേഷം ബേപ്പൂർ തുറമുഖത്തുനിന്ന് പുറപ്പെടും.
Show Full Article
TAGS:LOCAL NEWS 
Next Story