Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകീഴന സ്മൃതിയിൽ...

കീഴന സ്മൃതിയിൽ നാദാപുരം; അനുസ്​മരണം ഇന്ന് സമാപിക്കും

text_fields
bookmark_border
നാദാപുരം: പ്രമുഖ മതപണ്ഡിതനും കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ പ്രസിഡൻറുമായിരുന്ന കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാരുടെ അനുസ്മരണ പരിപാടി നാദാപുരത്ത് തുടങ്ങി. കെ.കെ. കുഞ്ഞാലി മുസ്‌ലിയാർ പതാക ഉയർത്തി. കീഴനയുടെ കടമേരിയിലെ ഖബറിടത്തിൽ നടന്ന സമൂഹ സിയാറത്തിന് നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. രാമന്തളി ഹാമിദ്കോയ തങ്ങൾ നേതൃത്വം നൽകി. 'സാമൂഹിക ബോധനം'എന്ന തലക്കെട്ടിൽ നടന്ന സെമിനാർ പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് തൗഫീഖ് മൗലവി മുഖ്യപ്രഭാഷണം നടത്തി. ജില്ലപഞ്ചായത്ത് അംഗം അഹ്മദ് പുന്നക്കൽ, എൻ.കെ. കുഞ്ഞാലി, സൂപ്പി നരിക്കാട്ടേരി, തൊടുവയിൽ മഹമൂദ്, അഹമ്മദ് കുറുവയിൽ, അബ്ബാസ് കണെക്കൽ എന്നിവർ സംസാരിച്ചു. ഞായറാഴ്ച നടക്കുന്ന മധുരസ്മരണ അലി അക്ബർ വഹബി ഉദ്‌ഘാടനം ചെയ്യും. സി.വി.എം. വാണിമേൽ സംബന്ധിക്കും. വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story