Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുറ്റ്യാടിയിലെ...

കുറ്റ്യാടിയിലെ ട്രാഫിക് നിയന്ത്രണങ്ങൾ അപകടക്കെണിയാവുന്നു

text_fields
bookmark_border
കുറ്റ്യാടി: ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കുറ്റ്യാടി ടൗണിൽ പൊലീസും പഞ്ചായത്തും ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ അപകടക്കെണിയാവുന്നതായി പരാതി. വടകര, വയനാട് റോഡുകളിൽ ഏർപ്പെടുത്തിയ താൽക്കാലിക ഡിവൈഡറുകളാണ് വാഹന യാത്രക്കാർക്ക് കെണിയാവുന്നത്. റോഡ് പരിചയമില്ലാത്ത ൈഡ്രവർമാർ മറികടക്കുമ്പോൾ ചെന്ന് മുട്ടുന്നത് ഡിവൈഡറുകളിലായിരിക്കും. വിസ്താരം കൂടിയ കാലുകളാണ് എല്ലാ ഡിവൈഡറുകൾക്കുമുള്ളത്. കൂടാതെ രാത്രികാലങ്ങളിൽ ഡിവൈഡറുകൾ കാണാൻ മതിയായ റിഫ്ലക്ടറുകളും പതിച്ചിട്ടില്ല. മിക്ക ഡിവൈഡറുകളുടെ മുഴുവൻ ഭാഗത്തും സ്ഥാപനങ്ങളുടെ പരസ്യമാണ്. സാധാരണ ഡിവൈഡർ ബോർഡുകളുടെ വിസ്താരം കുറച്ചാൽ പ്രശ്നം പരിഹരിക്കാമെന്നാണ് പറയുന്നത്. എന്നാൽ, ചെറിയ ബോർഡുകൾ വെച്ചാൽ വാഹനം ഇടിച്ച് തകർക്കുമെന്നും പറയുന്നു. അതിനിടെ ആശുപത്രിക്കും മറ്റും മുന്നിൽ ഉണ്ടായിരുന്ന സീബ്ര ലൈനുകൾ കാണാനില്ല. ടൗണിൽ വയനാട് റോഡിലെ സീബ്ര ലൈൻ മാഞ്ഞിട്ട് വർഷത്തിലേറെയായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story