Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 5:29 AM GMT Updated On
date_range 1 April 2018 5:29 AM GMT'പൊതു വിദ്യാഭ്യാസ സംരക്ഷണം പുതിയൊരു സാംസ്കാരിക ദിശയിലേക്കുള്ള മുന്നേറ്റം സൃഷ്ടിച്ചു'
text_fieldsbookmark_border
ബാലുശ്ശേരി: എൽ.ഡി.എഫ് സർക്കാറിെൻറ പൊതുവിദ്യാഭ്യാസ സംരക്ഷണംകൊണ്ട് പുതിയൊരു സാംസ്കാരിക ദിശയിലേക്കുള്ള മുന്നേറ്റം ഉണ്ടായിരിക്കുകയാണെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. എരമംഗലം എ.യു.പി സ്കൂൾ പുതിയ കെട്ടിടത്തിെൻറ ശിലാസ്ഥാപനത്തിെൻറയും സ്കൂൾ സുവർണ ജൂബിലി ആഘോഷ സമാപനത്തിെൻറയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പെരിങ്ങിനി മാധവൻ അധ്യക്ഷത വഹിച്ചു. എം.ജെ. അരുൺലാൽ, രൂപലേഖ കൊമ്പിലാട്, വി.കെ. ഷീബ, കെ.കെ. പരീത്, ഉമ മഠത്തിൽ, എൻ.പി. നദീഷ് കുമാർ, സി. ഗോവിന്ദൻ നമ്പൂതിരി, കെ. സലിം, ഷബ്ന, സതീ രത്ന, രാജൻ, ഷരീഫ് ആഷിയാന, കെ. ഷാജി, ശ്രീനിവാസൻ കോരപ്പറ്റ, ടി. സജീവൻ, ശിവൻ പൊന്നാറത്ത്, പി.പി. രവി, ത്രിവിക്രമൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ഉഷാദേവിക്ക് ചടങ്ങിൽ ഉപഹാരം നൽകി. കെ. ഗണേശൻ സ്വാഗതവും സി. രാമനാഥ് നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story