Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോൺഗ്രസ്​ പ്രതിനിധിയെ ...

കോൺഗ്രസ്​ പ്രതിനിധിയെ കൈയേറ്റം ചെയ്​തെന്ന പരാതി വാസ്​തവവിരുദ്ധമെന്ന്

text_fields
bookmark_border
കുറ്റ്യാടി: ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വടയം കുരുടിപ്പറമ്പത്ത്താഴെ റോഡ് ഉദ്ഘാടനത്തിന് ആശംസയർപ്പിക്കാൻ വന്ന കോൺഗ്രസ് പ്രതിനിധി പി.കെ. സുരേഷിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായ പരാതി വാസ്തവവിരുദ്ധമാണെന്ന് റോഡ് വികസന സമിതി ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു. യോഗത്തിൽ കോൺഗ്രസ് പ്രതിനിധിയായി ക്ഷണിച്ചത് മറ്റൊരാളെയായിരുന്നു. ഇതേ വാർഡിൽ കഴിഞ്ഞ തവണ മെംബറായിരുന്ന സുരേഷ് വികസന കാര്യത്തിൽ പ്രദേശത്തെ അവഗണിച്ചതായി പരാതി നിലനിൽക്കുന്നതിനാൽ അദ്ദേഹം വരുന്നത് പ്രതിഷേധത്തിന് ഇടയാക്കുമെന്നതിനാലാണ് വേറൊരാളെ ആശംസക്ക് ക്ഷണിച്ചതെന്നും എന്നാൽ അദ്ദേഹം തന്നെ വരുകയാണുണ്ടായതെന്നും പറഞ്ഞു. ഇപ്പോൾ ഉദ്ഘാടനം ചെയ്ത റോഡി​െൻറ കാര്യത്തിലും അദ്ദേഹം അവഗണന കാട്ടിയിരുന്നതായും പറയുന്നു. ക്ഷണിക്കാതെ പരിപാടിക്ക് വന്നതിലുള്ള അമർഷം ഗുണഭോക്താക്കൾ അറിയിക്കുകയായിരുന്നുവെന്നും ചെയർമാൻ കുനിയിൽ ബാബു, കൺവീനർ കെ.പി. മൊയ്തുഹാജി എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story