Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസ്​ സർവിസ്​...

ബസ്​ സർവിസ്​ പുനരാരംഭിക്കണം ^മിർവ

text_fields
bookmark_border
ബസ് സർവിസ് പുനരാരംഭിക്കണം -മിർവ ബസ് സർവിസ് പുനരാരംഭിക്കണം -മിർവ കോഴിക്കോട്: കുറ്റിച്ചിറയിൽനിന്ന് ബേപ്പൂർ, മെഡി. കോളജ് റൂട്ടിലേക്ക് മുമ്പ് ഉണ്ടായിരുന്ന ബസ് റൂട്ട് പുനരാരംഭിക്കണമെന്ന് കുറ്റിച്ചിറ മിശ്കാൽ െറസിഡൻറ്സ് ആൻഡ് വെൽഫെയർ അസോസിയേഷൻ (മിർവ) പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.വി. മുഹമ്മദ് ശുഹൈബ് അധ്യക്ഷത വഹിച്ചു. എൻ. മമ്മദ്കോയ, എം. മുഹമ്മദ് ഹാഫിസ്, നിസാർ മൊല്ലാൻറകം, സി.എ. ആലിക്കോയ, പി.ടി. അഹ്മദ് കോയ, എം. അബ്ദു, അബ്ദുൽ സലാം, ജോയൻറ് സെക്രട്ടറി പി.പി. മുസ്തഫ, വൈസ് പ്രസിഡൻറ് കെ.വി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. ജനസഭ കോഴിക്കോട്: വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കുന്നതിനെതിരെ വൈദ്യുതി മേഖലയിലെ തൊഴിലാളികൾ നാഷനൽ കോ ഒാഡിനേഷൻ കമ്മിറ്റി ഒാഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്സി​െൻറ നേതൃത്വത്തിൽ ജനസഭ നടത്തി. മാങ്കാവിൽ കോർപറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി ചെയർമാൻ എം.സി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ പ്രസിഡൻറ് വിനോദ് കുമാർ കിഴക്കേതൊടി അധ്യക്ഷത വഹിച്ചു. വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എം. വിനോദ്, കൗൺസിലർ ബീരാൻ കോയ, മൊയ് തീൻകോയ, എൽ. രമേശൻ, വി. മനോജ്, കെ. പ്രമീഷ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story