ജി.എസ്​.ടിയിൽ ഉൾപ്പെടുത്തിയാൽ ഇന്ധനവില കുറയുമെന്ന്​ പെട്രോളിയം മന്ത്രി

05:00 AM
14/09/2017
ന്യൂഡൽഹി: പെട്രോൾ, ഡീസൽ എന്നിവയെ ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പെടുത്തിയാൽ ഇന്ധനവില കുറയുമെന്ന് കേന്ദ്ര െപട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഇക്കാര്യം ജി.എസ്.ടി കൗൺസിൽ പരിഗണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര ധനമന്ത്രിക്ക് ഇക്കാര്യത്തിൽ അനുകൂല നിലപാടാണുള്ളത്. അമേരിക്കയിലെ ഇർമ ചുഴലിക്കാറ്റുപോലുള്ള സംഭവങ്ങളെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലി​െൻറ വില വർധിച്ചിരുന്നു. ഇതാണ് ഇന്ത്യയിലും വില ഉയരാൻ കാരണം. ഉടൻ വില കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
COMMENTS