ട്രെയിനിൽനിന്ന്​ വീണ്​ പരിക്കേറ്റു

05:00 AM
14/09/2017
കോഴിക്കോട്: ട്രെയിനിൽനിന്ന് വീണ് യാത്രക്കാരന് പരിക്കേറ്റു. എറണാകുളം വൈപ്പിൻ സ്വദേശി കെ.ജി. ഗിൽബർട്ടിനാണ് (50) ബുധനാഴ്ച രാത്രി പത്തിന് പരിക്കേറ്റത്. എറണാകുളത്തുനിന്ന് ഗോവക്ക് പോകവേ വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷനടുത്തുവെച്ച് ഇദ്ദേഹം ട്രെയിനിൽനിന്ന് പുറത്തേക്ക് വീഴുകയായിരുന്നു. വാതിലിനരികിൽ നിൽക്കവേ കാൽതെന്നി വീണുവെന്നാണ് നിഗമനം. തലക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടക്കാവ് പൊലീസ് സ്ഥലത്തെത്തി.
COMMENTS