Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകളഞ്ഞുകിട്ടിയ...

കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമക്ക് നൽകി

text_fields
bookmark_border
ഫറോക്ക്: നാലു വയസ്സുകാരിയുടെ നഷ്ടപ്പെട്ട ഒരുപവൻ സ്വർണ പാദസരം ഉടമക്കു നൽകി യുവാവ് മാതൃകയായി. ഫറോക്ക് പേട്ടയിലെ പലചരക്ക് വ്യാപാരി കുഞ്ഞായി​െൻറ മകൻ ചന്തക്കടവ് കുഞ്ഞിവീട് ഹൗസിൽ സിദ്ദിഖാണ് മാതൃകയായത്. കോടമ്പുഴ സ്വദേശി മാണക്കഞ്ചേരി കുഞ്ഞേയിയുടെ മകളുടെ ഒരുപവൻ വരുന്ന സ്വർണ പാദസരം അഞ്ചുദിവസം മുമ്പ് നഷ്ടപ്പെട്ടിരുന്നു. തനിക്ക് കളഞ്ഞുകിട്ടിയ സ്വർണാഭരണത്തി​െൻറ ഉടമയെ ബുധനാഴ്ച വൈകിട്ടോടെ സിദ്ദിഖ് കണ്ടെത്തുകയായിരുന്നു. കുഞ്ഞോയിയുടെ സഹോദരൻ കെ.എം.എ ലത്തിഫ് പേട്ടയിലെ വ്യാപാരികളുടെ സാന്നിധ്യത്തിൽ സ്വർണാഭരണം ഏറ്റുവാങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story