Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭാഷസ്നേഹമില്ലായ്മ...

ഭാഷസ്നേഹമില്ലായ്മ മലയാളിയുടെ ദൗർബല്യം ^കെ.പി. രാമനുണ്ണി

text_fields
bookmark_border
ഭാഷസ്നേഹമില്ലായ്മ മലയാളിയുടെ ദൗർബല്യം -കെ.പി. രാമനുണ്ണി കോ‍ഴിക്കോട്: മലയാള ഭാഷയോടും സംസ്കാരത്തോടുമുള്ള സ്നേഹമില്ലായ്മയാണ് മലയാളിയുടെ ദൗർബല്യമെന്ന് എഴുത്തുകാരൻ കെ.പി. രാമനുണ്ണി. മലയാളിക്ക് അവ​െൻറ ഭാഷയാണ് ബുദ്ധിശക്തിയും പ്രതിഭയുമെല്ലാം സമ്മാനിച്ചത്. എന്നാൽ, നമുക്ക് ഭാഷയോട് സ്നേഹമില്ല. മറ്റു സംസ്ഥാനത്തെല്ലാം ഭാഷയെ മുറുകെപിടിക്കുമ്പോൾ നാം അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'താളലയം' എന്ന പേരിൽ ഭാരത് എജുക്കേഷൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച മലയാള ഭാഷാഘോഷവും പ്രമുഖ പത്രപ്രവർത്തകർക്ക് ആദരവും പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഷയെ ജനകീയമാക്കുന്നതിൽ പത്രപ്രവർത്തകർക്ക് വലിയ പങ്കുണ്ട്. വ്യവഹാര ജീവിതത്തിൽ ഭാഷയെ ഏറ്റവുമധികം ഉൽപാദിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും പത്രപ്രവർത്തകരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. െക.യു.ഡബ്ലിയു.ജെ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ, മലയാള മനോരമ അസി.എഡിറ്റർ കെ.എഫ്. ജോർജ്, കേരള കൗമുദി ന്യൂസ് എഡിറ്റർ പി.സി. ഹരീഷ്, ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റർ മോഹൻദാസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഫൗണ്ടേഷൻ ഡയറക്ടർ ഇ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ജയ്സി, സൗമ്യ ലജീഷ്, എം.ആർ. പ്രമോദ്, അനുപമ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story