Top
Begin typing your search above and press return to search.
Madhyamam
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേശീയതയെ...

ദേശീയതയെ ദുര്‍വ്യാഖ്യാനിക്കുന്നത് പ്രതിരോധിക്കണം^ ഡോ. അനില്‍ സേതി

text_fields
bookmark_border
ദേശീയതയെ ദുര്‍വ്യാഖ്യാനിക്കുന്നത് പ്രതിരോധിക്കണം- ഡോ. അനില്‍ സേതി ദേശീയതയെ ദുര്‍വ്യാഖ്യാനിക്കുന്നത് പ്രതിരോധിക്കപ്പെടണം- ഡോ. അനില്‍ സേതി കോഴിക്കോട്: ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കാനുള്ള ആശയമായി രൂപപ്പെട്ട ദേശീയതയെ മുസ്‌ലിംകളെയും ദലിതുകളെയും ന്യൂനപക്ഷങ്ങളെയും ഒറ്റപ്പെടുത്താനുള്ള പ്രയോഗമാക്കി മാറ്റാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണമെന്ന് പ്രമുഖ ചരിത്രകാരനും അസിം പ്രേംജി യൂനിവേഴ്സിറ്റി പ്രഫസറുമായ ഡോ. അനില്‍ സേതി. മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി 'നാഷനലിസം: വ്യാഖ്യാനങ്ങളുടെ പ്രശ്നങ്ങള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച കൊളോക്വിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ യൂനിവേഴ്സിറ്റികളിലെ വിദ്യാർഥികള്‍ പങ്കെടുത്തു. മര്‍കസ് അസിസ്റ്റൻറ് ജനറല്‍ മാനേജര്‍ ഉനൈസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. മര്‍കസ് നോളജ് സിറ്റി എക്സിക്യൂട്ടിവ് ഓഫിസര്‍ അമീര്‍ ഹസന്‍ ആമുഖഭാഷണം നടത്തി. സ്വാദിഖ് സ്വാഗതവും സുബൈര്‍ നുറാനി നന്ദിയും പറഞ്ഞു. ഫോട്ടോ: markaz roobi.jpg മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച കൊളോക്വിയത്തില്‍ പ്രമുഖ ചരിത്രകാരനും അസിം പ്രേംജി യൂനിവേഴ്സിറ്റി പ്രഫസറുമായ ഡോ. അനില്‍ സേതി സംസാരിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story