Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസിനിമകൊട്ടക പ്രദർശനം...

സിനിമകൊട്ടക പ്രദർശനം ഇന്നുമുതൽ

text_fields
bookmark_border
കോഴിക്കോട്: ജില്ല സാക്ഷരതമിഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന സിനിമകൊട്ടക പ്രദർശനം നവംബർ 30ന് ആരംഭിക്കും. ഐ.എഫ്.എഫ്.കെ - 2017 നു മുന്നോടിയായി ചലച്ചിത്ര അക്കാദമിയും സംസ്ഥാന സാക്ഷരതമിഷനും സംയുക്തമായി സംസ്ഥാനത്തെ 100 കേന്ദ്രങ്ങളിൽ ഒരുക്കുന്ന ജനകീയ ചലച്ചിത്രപ്രദർശനത്തി​െൻറ ഭാഗമായാണ് പരിപാടി. ജില്ല സാക്ഷരതമിഷനും ചേവരമ്പലം യുവജന സ്പോർട്സ് ക്ലബ് ആൻഡ് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രദർശനം വ്യാഴാഴ്ച വൈകീട്ട് 7.30ന് ലൈബ്രറിഹാളിൽ നടക്കും. ആദ്യപ്രദർശന സിനിമ മാൻഹോൾ ആണ്. ഡിസംബർ ഒന്നിന് രാവിലെ 9.30ന് രാമനാട്ടുകര വികസന വിദ്യാകേന്ദ്രത്തി​െൻറ നേതൃത്വത്തിൽ ഫറോക്ക് കോളജിനുസമീപം വ്യാപാരഭവനിൽ വെച്ച് മാൻഹോൾ, 12.30ന് കോർപറേഷൻ കുടുംബശ്രീ ഹാളിൽ വെച്ച് കാടുപൂക്കുന്ന നേരം, മൂന്നുമണിക്ക് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ കാപ്പാട് ചിരാത് തുടർവിദ്യാകേന്ദ്രത്തിൽ ഒറ്റാൽ, ഡിസംബർ രണ്ടിന് രാവിലെ 9.30ന് നന്മണ്ട മാതൃക വികസന വിദ്യാകേന്ദ്രത്തിൽ മാൻഹോൾ, ഉച്ചക്ക് 12.30ന് കോട്ടൂർ ഗ്രാമപഞ്ചായത്ത് കൂട്ടാലിട വികസന വിദ്യാകേന്ദ്രത്തിൽ ഒറ്റയാൾപാത, ഉച്ചക്ക് 2.30ന് പേരാമ്പ്ര മുതുവണ്ണാച്ച വികസനവിദ്യാകേന്ദ്രത്തിൽ ഒറ്റാൽ വൈകീട്ട് 4.30ന് വടകര ചോറോട് ഗ്രാമപഞ്ചായത്ത് സാംസ്കാരികനിലയിത്തിൽ കാടുപൂക്കുന്ന നേരം എന്നീ സിനിമകൾ പ്രദർശിപ്പിക്കും. പ്രവേശനം സൗജന്യമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story