Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരസ്യങ്ങളുടെ...

പരസ്യങ്ങളുടെ ​ൈകയേറ്റം: നഗരസഭ സർവകക്ഷി യോഗം വിളിക്കും

text_fields
bookmark_border
കോഴിക്കോട്: മാനാഞ്ചിറയടക്കം നഗരംനീളെ പരസ്യബോർഡുകളും കമാനങ്ങളും നിറയുന്നതിനെപ്പറ്റി ചർച്ചചെയ്യാൻ വിവിധ കക്ഷി നേതാക്കളുടെ യോഗം വിളിക്കാൻ നഗരസഭ തീരുമാനിച്ചു. നഗരത്തിൽ അടിക്കടിയുണ്ടാവുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ ട്രാഫിക് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനും തീരുമാനിച്ചു. പരസ്യ നിയന്ത്രണത്തെപ്പറ്റി ആലോചിക്കാൻ ഡിസംബർ അഞ്ചിന് യോഗം വിളിക്കുമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ നഗരസഭ കൗൺസിൽ യോഗത്തിൽ അറിയിച്ചു. പരസ്യം നിരോധിച്ച മാനാഞ്ചിറയിലടക്കം ബോർഡുകളും കമാനങ്ങളും കുമിഞ്ഞുകൂടിയതിനെപ്പറ്റി സി.പി.എമ്മിലെ കെ.ടി. സുഷാജാണ് ശ്രദ്ധ ക്ഷണിച്ചത്. പരിപാടികൾ സമാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും പരസ്യം റോഡിൽ കിടക്കുന്ന അവസ്ഥയാണെന്നും സമയബന്ധിതമായി എടുത്തുമാറ്റാൻ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എമ്മി​െൻറ സമ്മേളനങ്ങൾ തീരുന്നതിന് മുമ്പുതന്നെ പരസ്യം മാറ്റാൻ നടപടി വേണെമന്ന് ലീഗിലെ കെ.ടി. ബീരാൻ േകായയും കോൺഗ്രസിലെ കെ.സി. ശോഭിതയും ആവശ്യപ്പെട്ടത് ഭരണപക്ഷത്തി​െൻറ പ്രതിഷേധത്തിനിടയാക്കി. നിരോധിത മേഖലയാണെന്നതിനാൽ മാനാഞ്ചിറയിൽ പരസ്യം നീക്കാൻ സർവകക്ഷി യോഗമൊന്നും കാത്തിരിക്കേണ്ടെന്ന് പൊറ്റങ്ങാടി കിഷൻ ചന്ദ് പറഞ്ഞു. നവീകരിച്ച നഗരപാതയിൽ പരസ്യങ്ങൾ എടുത്തുമാറ്റുന്നുണ്ടെന്നും പരസ്യെമാഴിവാക്കാൻ നാം തന്നെയാണ് ആദ്യം തീരുമാനിക്കേണ്ടതെന്നും മേയർ പറഞ്ഞു. പുതിയപാലത്ത് ഒാവു ചാലിടിഞ്ഞ് മരിച്ച ഇതരസംസംസ്ഥാന തൊഴിലാളിയുടെ കുടുംബത്തിനും പരിക്കേറ്റ തൊഴിലാളിക്കും മതിയായ നഷ്ടം നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. ബി.ജെ.പിയിലെ നമ്പിടി നാരായണൻ കൊണ്ടുവന്ന അടിയന്തര പ്രമേയം ആരോഗ്യസ്ഥിരം സമിതി ചെയർമാൻ കെ.വി. ബാബുരാജ് ഉന്നയിച്ച ഭേദഗതിയോടെ അംഗീകരിക്കുകയായിരുന്നു. പുതിയ പാലത്ത് വലിയ പാലം വരുന്നതിനാൽ നഗരസഭയുടെ ഒാവുചാൽ പണി അനാവശ്യമെന്ന ഭാഗമാണ് ഒഴിവാക്കിയത്. എട്ടു ലക്ഷം രൂപയുടെ ഒാവുചാൽ പണി പ്രദേശത്തുകാരുടെ ഏറെ കാലത്തെ ആവശ്യമാണെന്നും പാലം പണി തീരുംവരെ നാട്ടുകാർ ദുരിതം പേറണമെന്ന് പറയുന്നതിൽ കാര്യമില്ലെന്നും മേയർ പറഞ്ഞു. ജലസേചനവകുപ്പ് കുറ്റ്യാടി കുടിവെള്ള വിതരണ കനാലുകൾ ഉപയോഗപ്രദമാക്കാൻ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും. പി. ബിജുലാലാണ് ഇക്കാര്യത്തിൽ ശ്രദ്ധക്ഷണിച്ചത്. മാങ്കാവിലെ വിവിധ പദ്ധതികൾ നടപ്പാക്കുേമ്പാൾ തന്നെ അവഗണിക്കുന്നുവെന്ന് കാണിച്ച് കോൺഗ്രസിലെ മനക്കൽ ശശി ശ്രദ്ധക്ഷണിച്ചു. കൗൺസിലർമാരെ അവഗണിക്കുന്ന നടപടി ഒരിക്കലും ഉണ്ടാവില്ലെന്ന് മേയർ ഉറപ്പ് നൽകി. മെഡിക്കൽകോളജ് റോഡിൽ കാവ് ബസ് സ്റ്റോപ്പിലടക്കം അടിക്കടിയുണ്ടാവുന്ന അപകടങ്ങളെപ്പറ്റി എം.പി. രാധാകൃഷ്ണൻ ശ്രദ്ധ ക്ഷണിച്ചു. കാരപ്പറമ്പിൽ സീബ്ര ലൈനിൽ ബസിടിച്ച് കാൽനടയാത്രക്കാരന് പരിക്കേറ്റതിനെപ്പറ്റി നവ്യ ഹരിദാസും ശ്രദ്ധ ക്ഷണിച്ചു. മിഠായിതെരുവ് നവീകരണം ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ നേതൃത്വത്തിലായതിനാലാണ് ജില്ല കലക്ടർ ഇടപെടുന്നതെന്നും വാഹനങ്ങൾക്ക് നിയന്ത്രണം വേണമോയെന്ന കാര്യവും ഉദ്ഘാടനച്ചടങ്ങു നടത്തുന്നതിനെപ്പറ്റിയുമെല്ലാം നഗരസഭയുമായി ആലോചിച്ചേ തീരുമാനമുണ്ടാവുള്ളൂവെന്നും മേയർ അറിയിച്ചു. ലീഗിലെ കെ.ടി. ബീരാൻകോയയാണ് ഇതേപ്പറ്റി ശ്രദ്ധക്ഷണിച്ചത്. തെരുവു വിളക്കുകൾ കത്തിക്കാനുള്ള ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ കരാറിന് നഗരസഭ കൗൺസിൽ അംഗീകാരം നൽകി. പി.എം. സുേരഷ് ബാബു, സി. അബ്ദുറഹിമാൻ, എൻ.പി. പത്മനാഭൻ, എം.എം. പത്മാവതി, വിദ്യ ബാലകൃഷ്ണൻ, എം.സി. അനിൽ കുമാർ, പി.പി. ഷഹീദ, കെ. നിർമല, ഉഷാദേവി, ടി.വി. ലളിത പ്രഭ, എസ്.വി. മുഹമ്മദ് ഷമീൽ, എം. കുഞ്ഞാമുട്ടി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story