Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി ഗാരേജിൽനിന്നുള്ള ഒായിൽ മാലിന്യം

text_fields
bookmark_border
കോഴിക്കോട്: നടക്കാവിലെ കെ.എസ്.ആർ.ടി.സി റീജനൽ വർക് േഷാപ്പിൽനിന്ന് ഒായിൽ മാലിന്യം ജനങ്ങൾ തിങ്ങിത്താമസിക്കുന്ന ഹൗസിങ് ഏരിയയിലെ പൊതു ഒാടയിലൊഴുക്കുന്നതു കാരണം 15ലധികം കിണറുകൾ ഉപയോഗ ശൂന്യമായി. നടക്കാവ് അനശ്വര റെസിഡൻറ്സ് അസോസിയേഷനിലെ 80ലധികം കുടുംബങ്ങളാണ് ഗാരേജ് അധികൃതരുടെ നടപടിമൂലം ദുരിതത്തിലായത്. വർഷങ്ങളായി അധികൃതർക്ക് ഇതു സംബന്ധിച്ച് പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടാകുന്നില്ല. തെളിഞ്ഞ വെള്ളം ലഭിച്ചിരുന്ന ഇവിടത്തുകാർക്ക് ഇപ്പോൾ ആശ്രയം ടാങ്കറും വാട്ടർ അതോറിറ്റി വഴി വിതരണം ചെയ്യുന്ന വെള്ളവുമാണ്. സ്വതവേ ഒാടകൾക്ക് ആഴം കുറവായ ഇവിടെ ഒരുമഴ പെയ്താൽ മിക്കവീടുകൾക്കുള്ളിലും വെള്ളം കയറും. മലിനജലത്തോടൊപ്പം ഒായിൽകൂടി ചേരുന്നതോടെ ദുരിതം ഇരട്ടിക്കുകയാണ്. ഗാരേജിനുള്ളിൽകൂടി വളഞ്ഞുചുറ്റിയാണ് ഒാവുചാൽ പോകുന്നതെന്നും നിർദിഷ്ട മാനാഞ്ചിറ -വെള്ളിമാടുകുന്ന് നിലവിൽവന്നാൽ അധികൃതർ ഒാവുചാലി​െൻറ ദിശ മാറ്റുമെന്നുമാണ് സമീപ വാസികൾ പ്രതീക്ഷിക്കുന്നത്. പ്രദേശവാസികൾ നൽകിയ പരാതിയെത്തുടർന്ന് 10 മാസം മുമ്പ് പരാതി പരിഹാരസെൽ കെ.എസ്.ആർ.ടി.സി അധികൃതരെ വിളിച്ചുവരുത്തുകയും ഒായിൽമാലിന്യം ഒാടയിലേക്കൊഴുക്കില്ലെന്ന് അവർ സത്യവാങ്മൂലം നൽകിയതുമായിരുന്നു. പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ വർക്ഷോപ്പ് ഉപരോധമടക്കം സമരനടപടികൾ തുടങ്ങുമെന്ന് അനശ്വര റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അതിനിടെ, ഒായിൽ മാലിന്യമടക്കം അടിഞ്ഞുകൂടി ഒാട ബ്ലോക്കായതിനെ തുടർന്ന് പി.എം. കുട്ടി -വെസ്റ്റ്ഹിൽ റോഡ് കഴിഞ്ഞദിവസം അടച്ചു. നടക്കാവിൽനിന്ന് റോഡ് തുടങ്ങുന്ന ഭാഗത്താണ് ഒാവുപാലം നിർമാണത്തിനുവേണ്ടി റോഡ് അടച്ചത്. എന്നാൽ, കഴിഞ്ഞ ആറുമാസമായി എൻജിൻ ജോലികളൊന്നും വർക്േഷാപ്പിൽ നടക്കാറില്ലെന്നും ഒായിൽ അവശിഷ്ടം പുറന്തള്ളാറില്ലെന്നും കെ.എസ്.ആർ.ടി.സി ഗാരേജ് അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story