Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

പ്രകൃതിസംരക്ഷണസന്ദേശമുയർത്തി ബുള്ളറ്റ് യാത്ര

text_fields
bookmark_border
പ്രകൃതിസംരക്ഷണ സന്ദേശമുയർത്തി ബുള്ളറ്റ് യാത്ര കൊടിയത്തൂർ: അനുദിനം മലിനമായിക്കൊണ്ടിരിക്കുന്ന പ്രകൃതിയെ സംരക്ഷിക്കേണ്ടതി​െൻറ ആവശ്യകത വിളിച്ചോതി ഒരുപറ്റം യുവാക്കളുടെ ബുള്ളറ്റ് യാത്രക്ക് തുടക്കമായി. ചെറുവാടിയിൽ നിന്ന് തമിഴ്നാട്ടിലെ നാമക്കൽ കൊല്ലി ഹിൽസിലേക്കാണ് യാത്ര. 350 കിലോമീറ്റർ ബുള്ളറ്റിൽ സഞ്ചരിക്കുന്ന സംഘം വെള്ളിയാഴ്ച രാവിലെ തിരിച്ചെത്തും. ചെറുവാടി െഡവലപ്മ​െൻറ് ഫോറവും ചെറുവാടി ബുള്ളറ്റ് ക്ലബും സംയുക്തമായാണ് യാത്ര സംഘടിപ്പിച്ചത്. 50 ബുള്ളറ്റുകളിലായി 100 പേരാണ് യാത്രയിൽ പങ്കെടുക്കുന്നത്. യാത്രക്കിടയിൽ പരിസ്ഥിതി ബോധവത്കരണ ലഘുലേഖവിതരണം, ശുചീകരണം, ബോധവത്കരണ ക്ലാസുകൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ബുള്ളറ്റ് യാത്ര കോഴിക്കോട് എ.ഡി.എം ജനിൽകുമാർ ഫ്ലാഗ്ഓഫ് ചെയ്തു. ലഹരിവിരുദ്ധപ്രതിജ്ഞയും അദ്ദേഹം ചൊല്ലി ക്കൊടുത്തു. ഗുലാം ഹുസൈൻ കൊളക്കാടൻ അധ്യക്ഷത വഹിച്ചു. മുക്കം പ്രസ് ഫോറം സെക്രട്ടറി ഫസൽ ബാബു, സലാം, കെ.വി. അബ്ദുറഹിമാൻ, കെ.പി.യു. അലി, റസാഖ് കൊടിയത്തൂർ, എ.കെ. ഷരീഫ്, അഷ്റഫ് കൊളക്കാടൻ, ഷബീർ, സലാം കണ്ണഞ്ചേരി, നിയാസ് ചേറ്റൂർ, അൽതാഫ് ചെറുവാടി, നിസാർ കൊളക്കാടൻ, സലിം പാറക്കൽ സംസാരിച്ചു. photo: bullat yathra ബുള്ളറ്റ് യാത്ര എ.ഡി.എം ജനിൽകുമാർ ഫ്ലാഗ്ഓഫ് ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story