Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചേന്ദമംഗലൂരിൽ...

ചേന്ദമംഗലൂരിൽ ചലച്ചിത്രമേളക്ക്​ വർണാഭമായ തുടക്കം

text_fields
bookmark_border
മുക്കം: ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ ദിശ മീഡിയ ക്ലബ് ഒരുക്കുന്ന രണ്ടാമത് ചലച്ചിത്രമേളക്ക് വർണാഭമായ തുടക്കം. വിദ്യാർഥികൾക്ക് പുതിയ അനുഭവങ്ങൾ പങ്കിട്ട് ലോകസിനിമയെ പരിചയപ്പെടുത്തുകയാണ് ദ്വിദിനമേളയിലൂടെ ലക്ഷ്യമിടുന്നത്. ഫീച്ചർ സിനിമകൾ, ഡോക്യുമ​െൻററികൾ ഹ്രസ്വചിത്രങ്ങൾ, അനിമേഷൻ ചിത്രങ്ങൾ എന്നിവയാണ് കുറസോവ, സത്യജിത് റേ എന്നീ തിയറ്ററുകളിലായി അരങ്ങേറുന്നത്. ചലച്ചിത്രനടൻ ശശി കലിംഗ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. കൂട്ടിൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ബന്ന ചേന്ദമംഗലൂർ, എ. മുഹമ്മദ് റബിത്ത്, എം. ഉണ്ണിച്ചേക്കു എന്നിവർ സംസാരിച്ചു. ദിശ മീഡിയ കൺവീനർ സലീം നടുവണ്ണൂർ സ്വാഗതവും അഫീഫ് അഹമ്മദ് നന്ദിയും പറഞ്ഞു ബാമാൻ ഒബാദി സംവിധാനം ചെയ്ത ടർട്ടിൽ സ്ക്വാൻ ഫ്ലൈ എന്ന ഇറാനിയൻ ചലച്ചിത്രമായിരുന്നു ഉദ്ഘാടന ചിത്രം. 35 മിനിറ്റ് ദൈർഘ്യമുള്ള സിനിമ ഇറാഖ് -തുർക്കി അതിർത്തിയിൽ അഭയാർഥിക്യാമ്പിൽ അമേരിക്ക ഇറാഖിനെ ആക്രമിക്കുന്ന കഥ പറയുന്നു. തുടർന്ന് ലിജിയോ സംവിധാനം ചെയ്ത ദി വേ ഹോം എന്ന ചലച്ചിത്രം പ്രദർശിപ്പിച്ചു. ഉച്ചക്കുശേഷം ചലച്ചിത്രപ്രവർത്തകസംഗമത്തിൽ, ബന്ന ചേന്ദമംഗലൂർ, അമീൻ ജൗഹർ, ശിവൻകുട്ടി പൊറ്റശ്ശേരി, തൈബ സൈനബ് എന്നിവർ സംസാരിച്ചു. സത്യജിത് തിയറ്ററിൽ ജയരാജ് സംവിധാനം ചെയ്ത 'ഒറ്റാൽ' ആണ് പ്രദർശിപ്പിച്ചത്. തുടർന്ന് സെവൻക്വാർട്സ് ഡോക്യുമ​െൻററി, ഫാദർ ആൻഡ് ഡോട്ടർ എന്ന അനിമേഷൻ ചിത്രം, മൈക്കിൾ ഡ്യുഡോക്ക് ഡി വിറ്റ്, കാക്കമു ട്ടൈ എന്നീ ചിത്രങ്ങളും പ്രദർശിപ്പിച്ചു. മേള ചൊവ്വാഴ്ച സമാപിക്കും. മേളയുടെ ഭാഗമായി തിങ്കളാഴ്ച രാത്രി ചേന്ദമംഗലൂർ ഗവ. യു.പി സ്കൂളിലും സിനിമകൾ പ്രദർശിപ്പിച്ചു. photo: MKMUC 5 ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ദ്വിദിന ചലച്ചിത്രമേള ചലച്ചിത്രനടൻ ശശി കലിംഗ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story