Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകായികതാരങ്ങളെയും...

കായികതാരങ്ങളെയും അധ്യാപകരെയും ആദരിക്കും

text_fields
bookmark_border
മുക്കം: സംസ്ഥാന സ്കൂൾ കായികമേളയിൽ ഉന്നതവിജയം നേടിയ മുക്കം ഉപജില്ലയിലെ കായികതാരങ്ങളെ ഓയിസ്ക മുക്കം ചാപ്റ്റർ ബുധനാഴ്ച നാലിന് എസ്.കെ.പാർക്കിൽ ആദരിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിദ്യാർഥികൾക്ക് മികച്ച പരിശീലനം നൽകുന്ന മലബാർ സ്പോർട്സ് അക്കാദമിയെയും കായികാധ്യാപകൻ ടോമി ചെറിയാനെയും പുല്ലൂരാംപാറ സ്കൂൾ കായികാധ്യാപകരെയും ആദരിക്കും. ചടങ്ങിൽ ജില്ല കലക്ടർ യു.വി. ജോസ് മുഖ്യാതിഥിയാകും. നഗരസഭചെയർമാൻ വി. കുഞ്ഞൻ, ഒയിസ്ക സൗത്ത് ഇന്ത്യൻ സെക്രട്ടറി ജനറൽ അരവിന്ദ് ബാബു, ഒളിമ്പ്യൻ കെ.ടി. ഇർഫാൻ, നഗരസഭ കൗൺസിലർ മുക്കം വിജയൻ, എ.ഇ.ഒ ഷീല തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് സുരേഷ് ബാബു കൊറ്റങ്ങൽ, പ്രോഗ്രാം കൺവീനർ ബെന്നി ജോസ്, ബഷീർ ചാലിൽ, ഗുലാം നബി ആസാദ്, കെ.പി. റഹ്മാൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story