Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെൻഷനേഴ്​സ്​ വനിത...

പെൻഷനേഴ്​സ്​ വനിത കൺവെൻഷൻ

text_fields
bookmark_border
മാവൂർ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ മുക്കം േബ്ലാക്ക് കമ്മിറ്റി സംഘടിപ്പിച്ച വനിത കൺവെൻഷൻ ജില്ല വൈസ് പ്രസിഡൻറ്് പി. സൗദാമിനി അമ്മ ഉദ്ഘാടനം ചെയ്തു. രത്നകുമാരി ടീച്ചർ അധ്യക്ഷത വഹിച്ചു. ഇ.എൻ. ദേവകി അമ്മ, എം.പി. അസൈൻ, എം. രാഘവൻ, ടി. യശോദമ്മ എന്നിവർ സംസാരിച്ചു. പി. കൃഷ്ണകുമാർ ക്ലാസെടുത്തു. സുഗതകുമാരി സ്വാഗതവും സൗദ നന്ദിയും പറഞ്ഞു. ക്രിസ്തുരാജ പള്ളി സുവർണ ജൂബിലി ആഘോഷം സമാപിച്ചു മാവൂർ: പാറമ്മൽ ക്രിസ്തുരാജ ദേവാലയത്തിലെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനം സുപ്രീംകോടതി ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു. താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ചു. തലശ്ശേരി രൂപത ആർച്ച് ബിഷപ് ജോർജ് ഞെരളക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ജൂബിലി സ്മാരക ഭവനത്തി​െൻറ താക്കോൽ വിതരണം എം.കെ. രാഘവൻ എം.പി നിർവഹിച്ചു. സുവർണ ജൂബിലി പതിപ്പ് പി.ടി.എ. റഹീം എം.എൽ.എ പ്രകാശനം ചെയ്തു. താമശ്ശേരി രൂപത വികാരി ജനറൽ മോൺ. മാത്യു മാവേലി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത്, പാറോപ്പടി ഫൊറോന പള്ളി വികാരി ഫാ. ജോസഫ് ഓലിയക്കാട്ടിൽ, ഫാ. ജേക്കബ് പ്ലാക്കൂട്ടത്തിൽ, ഇടവക വികാരി ഫാ. ജോസഫ് കീലത്ത്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ് എന്നിവർ സംസാരിച്ചു. വികാരി ഫാ. ജോസഫ് കീലത്ത് സ്വാഗതവും ജൂബിലി കമ്മിറ്റി കൺവീനർ േജാസ് മൈലോത്ത് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story