Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡരികിൽ മാലിന്യം...

റോഡരികിൽ മാലിന്യം തള്ളി

text_fields
bookmark_border
ചേളന്നൂർ: പാലത്ത് തെരുവത്തുതാഴം പൊട്ടംമുറി റോഡരികിൽ പുതിയോത്ത്താഴം ഭാഗത്ത് മാലിന്യം തള്ളി. കെട്ടിട നിർമാണ ഉപകരണങ്ങൾ, സിമൻറ് ചാക്ക്, കുട്ടികളുടെ പുസ്തകം, ഉപയോഗിച്ച പാഡ് തുടങ്ങിയവയാണ് തള്ളിയത്. കക്കോടി പഞ്ചായത്തംഗം ശ്രീലത ബാബുവി​െൻറ നേതൃത്വത്തിൽ നാട്ടുകാർ മാലിന്യം പരിശോധിച്ചു. കുട്ടികളുടെ പുസ്തകം, പാർസൽ വന്ന വിലാസം എന്നിവയിൽനിന്ന് ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിൽ ചേവായൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. മാലിന്യം തള്ളിയവരെ ഉടൻ പിടികൂടണമെന്ന് മൂഗ്ധ കലാകായിക വേദിയും സംഗമം െറസിഡൻറ്സ് അസോസിയേഷനും ആവശ്യപ്പെട്ടു. യൂനിവേഴ്സിറ്റി ഇൻറർസോൺ വോളിബാൾ ചാമ്പ്യൻഷിപ്: എസ്.എൻ.ജി.സി ചേളന്നൂരും സായി കാലിക്കറ്റും ഫൈനലിൽ ചേളന്നൂർ: കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇൻറർസോൺ വോളിബാൾ ചാമ്പ്യൻഷിപിൽ ആതിഥേയരായ എസ്.എൻ.ജി.സി ചേളന്നൂരും സായി കാലിക്കറ്റും ഫൈനലിൽ ഏറ്റുമുട്ടും. ആദ്യ സെമി ൈഫനലിൽ എസ്.എൻ.ജി.സി ചേളന്നൂർ ഏകപക്ഷിയമായ മൂന്നു സെറ്റുകൾക്ക് ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയെ പരാജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്. രണ്ടാം സെമിയിൽ സായി കാലിക്കറ്റ് രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് അസ്മാബി കോളജ് കൊടുങ്ങല്ലൂരിനെയും (എ.ലൈറ്റ് അക്കാദമി തൃപ്രയാർ) പരാജയപ്പെടുത്തി. ലൂസേഴ്സ് ഫൈനലിൽ അസ്മാബി കോളജ് ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയെ നേരിടും.
Show Full Article
TAGS:LOCAL NEWS 
Next Story