Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപന്നിക്കോട് ഗവ. എൽ.പി...

പന്നിക്കോട് ഗവ. എൽ.പി സ്കൂളിലെ പൂർവ വിദ്യാർഥികളും അധ്യാപകരും ഒത്തുചേരുന്നു

text_fields
bookmark_border
കൊടിയത്തൂർ: 91 വർഷക്കാലം ഒരു പ്രദേശത്തിനൊന്നാകെ അക്ഷരവെളിച്ചം പകർന്ന സർക്കാർ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികളും അധ്യാപകരും ഡിസംബർ 23ന് ഒത്തുചേരുന്നു. പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിനായി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്കൊപ്പം നാട്ടുകാരും പി.ടി.എ കമ്മിറ്റിയും ഒരുമിക്കും. കഴിഞ്ഞ 91 വർഷത്തിനിടക്ക് 7952 വിദ്യാർഥികൾ സ്കൂളി​െൻറ പടിയിറങ്ങി. ജീവിച്ചിരിക്കുന്നവരെ മുഴുവൻ സ്കൂളിലെത്തിക്കാനാണ് തീരുമാനം. പന്നിക്കോട് ചെറുവക്കാട്ട് ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ വാടക കെട്ടിടത്തിലായിരുന്നു ആദ്യകാലത്ത് സ്കൂൾ പ്രവർത്തനം. ഗ്രാമപഞ്ചായത്തി​െൻറ നേതൃത്വത്തിൽ സ്കൂൾ കെട്ടിടം നിൽക്കുന്ന സ്ഥലം വിലക്ക് വാങ്ങി. പൂർവ വിദ്യാർഥി സംഗമത്തി​െൻറ ഫണ്ട് ശേഖരണത്തിന് തുടക്കമായി. രമേശ് പണിക്കരിൽനിന്ന് ഫണ്ട് സ്വീകരിച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്വപ്ന വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി. സുനോജ് അധ്യക്ഷത വഹിച്ചു. മുക്കം പ്രസ് ഫോറം സെക്രട്ടറി ഫസൽ ബാബു, പ്രധാനാധ്യാപിക കെ.എ. ഷൈല, എം.പി.ടി.എ പ്രസിഡൻറ് ഷബ്ന, രാജൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story